23 April 2024 Tuesday

അധ്യാപകരെയും തലമുറകളുടെ ഗുരുനാഥൻ ഭാസ്കരൻ മാസ്റ്ററെയും ആദരിച്ചു

ckmnews

അധ്യാപകരെയും തലമുറകളുടെ ഗുരുനാഥൻ ഭാസ്കരൻ മാസ്റ്ററെയും ആദരിച്ചു


എരമംഗലം:അധ്യാപക ദിനത്തിൽ മാറഞ്ചേരി സ്പെക്ട്രം സ്പെഷ്യൽ സ്കൂളിലെ അധ്യാപകരെയും പ്രദേശത്തെ തലമുറകൾക്ക് വിദ്യ പകർന്നു നൽകിയ ഭാസ്കരൻ മാസ്റ്ററെയും ടീം ഇ ആർ എം ആദരിച്ചു.സ്പെക്ട്രം സ്കൂളിൽ ചേർന്ന യോഗത്തിന്റെ ഉൽഘാടനം മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട്  ഷമീറ ഇളയോടത്ത് ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൂറുദ്ധീൻ പോഴത്ത് മുഖ്യ അതിഥിയായി. പ്രധാന അധിപിക ആയിഷ ടീച്ചർ, പി.ടി.എ പ്രസിഡണ്ട്, പരിവാർ അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.ജിഷാദ് ഒലിയിൽ സ്വാഗതം പറഞ ചടങ്ങിൽ പ്രഗിലേഷ് ശോഭ അധ്യക്ഷനായി. റഫീഖ്, അൻവർ കെവി,മനോജ് കോനശേരി, സുരേഷ് പൂങ്ങാടൻ തുടങ്ങിയവർ ആശംസ അറിയിച്ചു.ഷറഫുദ്ധീൻ ചടങ്ങിന് നന്ദി പറഞ്ഞു.