29 March 2024 Friday

അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി സോനാരെ ഗ്രൂപ്പ്

ckmnews

അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി സോനാരെ ഗ്രൂപ്പ്


എരമംഗലം:ജീവകാരുണ്യ പ്രവർത്തനമേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി കൊണ്ടിരിക്കുന്ന സോനാരെ ഫ്രൻസ് വാട്സ് അപ്പ് കൂട്ടായ്മ നിർദ്ധനരായ ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികള്‍ക്കായി പതിനായിരം രൂപ വിലമതിക്കുന്ന സ്മാർട്ട് ഫോൺ നൽകി.അറമുഖൻ സോനാരെ അധ്യക്ഷത വഹിച്ച ചടങ്ങിൽ അൻഹിത മുഖ്യ അതിഥിയായിരുന്നു.ഗ്രൂപ്പ് രക്ഷാധികാരികളായ ഹരിപൂക്കരത്തറയും അംബിക ചെമ്പാലയും കൂടി ചേർന്നാണ്  ഫോൺ വാങ്ങി നൽകിയത്.മാസം തോറും നടത്തുന്ന നിർദ്ധരയായ രോഗികൾക്കുള്ള സൗജന്യ മരുന്നുവിതരണവും ഇന്നു നടന്നു. പ്രസ്തുത ചടങ്ങിൽ

പ്രശാന്ത്പുക്കരത്തറ മുസ്തഫ പരൂർ.

വേണു മുക്കാല രതിഷ്പന്താവൂർ  മുഹമ്മദാലി വെളിയംങ്കോട്

അക്ബർ അയിരൂർ എന്നിവർ പങ്കെടുത്തു