25 April 2024 Thursday

അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപകരെ ആദരിച്ചു

ckmnews

അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപകരെ ആദരിച്ചു


ചങ്ങരംകുളം:കെ.എസ്.എസ്.പി.യു. ആലങ്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ

അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപകരെയും യൂനിയൻ നേതാക്കളെയും ആദരിച്ചു. അംഗത്വ കാമ്പയിനും തുടക്കം കുറിച്ചു. മുൻ യൂനിറ്റ് സെക്രട്ടറിയും കക്കിടിപ്പുറം കെ.വി.യു.പി.സ്കൂൾ ഹെഡ് മാസ്റ്ററുമായിരുന്ന സി.ഗോവിന്ദൻകുട്ടി മാസ്റ്ററെയാണ് അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ആദരിച്ചത്.സാഹിത്യകാരൻ പി.സുരേന്ദ്രൻ പൊന്നാടയണിയിച്ചു. യൂനിയൻ പ്രസിഡണ്ട് ടി. കൃഷ്ണൻ നായർ, സെക്രട്ടറി ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, ട്രഷറർ എ.വി.ദിവാകരൻ,  സി.ഗോവിന്ദൻകുട്ടി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.