25 April 2024 Thursday

കടവല്ലൂർ കല്ലുംപുറത്ത് 4 കടകൾ കുത്തിത്തുറന്ന് മോഷണ ശ്രമം

ckmnews

കടവല്ലൂർ കല്ലുംപുറത്ത് 4 കടകൾ കുത്തിത്തുറന്ന് മോഷണ ശ്രമം 


ചങ്ങരംകുളം: കടവല്ലൂർ കല്ലുംപുറത്ത് 4 കടകൾ കുത്തിത്തുറന്ന് മോഷണ ശ്രമം.ജമാലിന്റെ ഉടമസ്ഥതയിലുള്ള സെലക്ട് ബേക്കറി, രാജന്റെ ഉടമസ്ഥതയിലുള്ള  പോപ്പ് കളക്ഷൻ, വിൽസൺ  ഉടമസ്ഥതയിലുള്ള പി വി സ്റ്റോഴ്സ്, ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള  വി.വി.കെ സ്റ്റോഴ്സ്  എന്നീ കടകളിലാണ് മോഷണശ്രമം നടന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലന്നാണ് പ്രാഥമിക നിഗമനം. കുന്നംകുളം എസ് ഐ ഹേമലതയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സിസിടിവി ഉൾപ്പെടെയുള്ളവ പരിശോധന നടത്തിവരികയാണ്.