23 April 2024 Tuesday

കിണറ്റിൽ വീണ യുവതിയെ സാഹസീകമായി രക്ഷിച്ച കുരുന്നുകൾക്ക് പാവിട്ടപ്പുറം NCSC യുടെ ആദരവ്

ckmnews

കിണറ്റിൽ വീണ യുവതിയെ സാഹസീകമായി രക്ഷിച്ച കുരുന്നുകൾക്ക് പാവിട്ടപ്പുറം NCSC യുടെ  ആദരവ്


ചങ്ങരംകുളം:കിണറ്റിൽ കാൽ വഴുതിവീണ യുവതിയെ രക്ഷിച്ച് കുരുന്നുകളെ

പാവിട്ടപ്പുറം  NCSC ക്ലബ്ബ്  ആദരിച്ചു.

ക്ലബ്‌ പ്രസിഡന്റ്‌ ഫഹീം, സെക്രട്ടറി ജിജീഷ്,  ട്രഷറർ ഫഹദ്,  ജോ:സെക്രട്ടറി അൽഫാസ്, പ്രവാസി കമ്മിറ്റി ഭാരവാഹികളായ കമറു കോടിയിൽ, മൻസൂർ, ആഷിക്, അജ്മൽ, ആരിഫ്, സൽമാൻ എന്നിവർ പരുപാടിയിൽ പങ്കെടുത്തു.

  

മാങ്കുളം സ്വദേശി കൈതവളപ്പിൽ കമറുദ്ധീൻ,ഷാനി ദമ്പതികളുടെ മകൻ ആറാം ക്ലാസ് വിദ്യാർത്ഥിയായ  മുഹമ്മദ് ഇർഫാനും ,ഉങ്ങുതറക്കൽ ഹമീദ്,ആമിനക്കുട്ടി ദമ്പതികളുടെ മകൻ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ മുഹമ്മദ് ഹിശാമുമാണ്‌ സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ചത്‌.  മുറ്റത്തു കളിച്ചുകൊണ്ടിരുന്ന ഇരുവരും കരച്ചിൽ കേട്ട് ചെന്നപ്പോഴാണ് കിണറ്റിൽ കാൽവഴുതി വീണ അയൽവാസിയായ യുവതിയെ കണ്ടത്. തുടർന്ന് വേഗത്തിൽ അടുത്തുണ്ടായിരുന്ന കയർ യുവതിക്ക് കിണറ്റിലേക്ക് ഇട്ടു നൽകുകയും, പരിസരത്തുള്ള മുതിർന്ന ആളുകളെ വിവരം ധരിപ്പിക്കുകയുമായിരുന്നു. ശേഷം യുവതിയെ കരക്കെത്തിക്കുയുമായിരുന്നു.