25 April 2024 Thursday

ഇന്ന് അദ്ധ്യാപക ദിനം ചാലിശ്ശേരിയിലെ മോളുകുട്ടി ടീച്ചറുടെ കുടുംബത്തിൽ അദ്ധ്യാപകരായി 13 പേര്‍

ckmnews

ഇന്ന് അദ്ധ്യാപക ദിനം


ചാലിശ്ശേരിയിലെ മോളുകുട്ടി ടീച്ചറുടെ കുടുംബത്തിൽ അദ്ധ്യാപകരായി 13 പേര്‍ 


ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമത്തിലെ ആദ്യകാലത്തെ  ഏറ്റവും മുതിർന്ന അദ്ധ്യാപിക മോളുകുട്ടി ടീച്ചറുടെ  കുടുംബത്തിലെ അധ്യാപകര്‍ ഒരു അപൂര്‍വ്വ കാഴ്ചയാണ്.ചാലിശ്ശേരി സി എസ് ഐ പള്ളിക്ക് സമീപത്ത് താമസിക്കുന്ന ടീച്ചറുടെ കുടുംബത്തിൽ  മകളും ,മരുമക്കളും പേരക്കുട്ടികളടക്കം  പതിമൂന്ന് പേരടങ്ങുന്ന   അദ്ധ്യാപകരുടെ അപൂർവ്വ കുടുംബമാണ് അധ്യാപക ദിനത്തില്‍ വേറിട്ട കാഴ്ചയാവുന്നത്.എൺമ്പതിയേഴാം വയസ്സിൻ്റെ നിറവിലുള്ള ചാലിശ്ശേരി  കൊള്ളന്നൂർ സ്വദേശി പരേതനായ കൊച്ചുവിൻ്റെ സഹധർമ്മിണി  മോളുകുട്ടി ടീച്ചർക്കാണ് ഈ അപൂർവ്വ ഭാഗ്യം ലഭിച്ചത്. മോളുക്കുട്ടി ടീച്ചർ ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ആദ്യകാലത്തെ  അദ്ധ്യാപികയായിരുന്നു.വിരമിച്ച ശേഷം ജീവിതം വിശ്രമത്തിലാണെങ്കിലും ഗ്രാമവാസികൾക്ക്  മോളുകുട്ടി ഇന്നും ടീച്ചറാണ്.ജോലിയുടെ മഹത്വം തിരിച്ചറിഞ്ഞാണ് അറിവിൻ്റെ നല്ല പാഠ ങ്ങൾ തലമുറകളിലേക്ക്   ടീച്ചര്‍ കൈമാറിക്കൊണ്ടിരിക്കുന്നത്.മൂന്ന് മക്കളിൽ   മകൾ ഗ്ളാഡീസ്, ഇവരുടെ  ഭർത്താവ് ഷാജു ജെയിംസ്,മരുമക്കളായ  ബേബി വർഗ്ഗീസ്, മീന വർഗ്ഗീസ് എന്നിവരും ദീർഘ കാലം അദ്ധ്യാപകരായാണ്    കരിക്കാട് ,ചെമ്മണ്ണൂർ ,  തിരുവളയന്നൂർ ,അഞ്ഞൂർ സ്കൂളുകളില്‍ നിന്ന് വിരമിച്ചത്.മോളു ടീച്ചറുടെ പേരമക്കളും അദ്ധ്യാപകർ തന്നെയാണ്.  മൂത്ത മകൻ ജോർജിൻ്റെ രണ്ട് പെൺമക്കൾ  ജിലു,ജിനു  രണ്ടാമത്തെ മകൻ ഗിൻസിൻ്റ  മകൾ ടീന , മകളുടെ മക്കളായ ജെംസ് ,നിനു എന്നിവർ നന്നംമുക്ക് ,ആര്യപാടം , ചെരുപ്പൂർ ,തിരുവളയന്നൂർ , ചെമ്മണ്ണൂർ  എന്നീ സ്കൂളിലും ഇവരുടെ  ഭർത്താക്കന്മാർ   ജിജു ,ജീബ്ളസ് ,ഗീവാസ് , എന്നിവർ എടപ്പാൾ ,പഴഞ്ഞി,രായിനെല്ലൂർ എന്നി സ്ഥലങ്ങളിലും     അദ്ധ്യാപകരായി ഇപ്പോഴും സേവനം തുടരുന്നു.അമ്മയിൽ  നിന്ന് ബാല്യത്തിൽ പഠിച്ച പാഠങ്ങളാണ് മകൾക്കും ,മരുമക്കൾക്കും ,പേരകുട്ടികൾക്കും അദ്ധ്യാപകരാകാൻ പ്രചോദനമായത്.വിശേഷ ദിവസങ്ങളിൽ എല്ലാവരും ഒത്തുകൂടുമ്പോൾ സ്കൂളിലെ കുഞ്ഞുങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങടങ്ങളും എല്ലാം തന്നെയാണ് ചർച്ച.മോളുകുട്ടി ടീച്ചറുടെ സ്കൂളിലെ   ക്ലാസ്സ് മുറിയിൽ വിഷയവതരണം  കുട്ടികൾക്ക് ഏറെ ഇഷ്ടമായിരുന്നു.ആദ്യകാലം വീട്ടിൽനിന്ന് നിത്യേന നാല് തവണ  സ്കൂളിലേക്കുള്ള   കാൽനട യാത്രയിൽ ടീച്ചർക്ക് പഴയ വിദ്യാർത്ഥികളെ  കാണാൻ കഴിയുന്നതും  സൗഹൃദം പുതുക്കുന്നതെല്ലാം ടീച്ചർക്കും ഏറെ സന്തോഷമായിരുന്നു.കോവിഡ് മഹാമാരി മാറി  എല്ലാം കുട്ടികളും സ്കൂളിലേക്ക് എത്തുന്നത് നോക്കി കാത്തിരിക്കുകയാണ്  ഗുരുശിഷ്യബന്ധങ്ങൾ ഏറെയുള്ള ചാലിശ്ശേരിയിലെ അദ്ധ്യാപക കുടുംബം.