29 March 2024 Friday

പള്ളപ്രം പാലം ഭാരതീയ ജനതാ പാർട്ടി പൊന്നാനി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി

ckmnews

പള്ളപ്രം പാലം ഭാരതീയ ജനതാ പാർട്ടി പൊന്നാനി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി


പൊന്നാനി:പള്ളപ്രം പാലം അടുത്ത പാലാരിവട്ടം പാലത്തിന്റെ അവസ്ഥയില്‍ ശോചനീയമായിരിക്കുന്നതിൽ ഭാരതീയ ജനതാ പാർട്ടി പൊന്നാനി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.കേന്ദ്ര ഫണ്ടായ 35 കോടിയിൽ പരം രൂപ ചെലവഴിച്ച് EKK എന്റർപ്രൈസസ് എന്ന കമ്പനി  നടത്തിയ നിർമ്മാണ പ്രവർത്തനത്തിൽ മരാമത്ത് വകുപ്പും സിപിഎം പാർട്ടിയും നേരിട്ട അഴിമതി പുറത്തു കൊണ്ടുവരുന്നത് വരെ പാർട്ടി പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത ജില്ല പ്രസിഡണ്ട് രവി തേലത്ത് പറഞ്ഞു .പൊന്നാനി ഏരിയ പ്രസിഡണ്ട് ടി തുളസിദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് പൊന്നാനി ഏരിയ ജനറൽ സെക്രട്ടറി യു സുജേഷ് സ്വാഗതം പറഞ്ഞു .മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെയു ചന്ദ്രൻ, ചക്കൂത്ത് രവീന്ദ്രൻ എന്നിവർ ആശംസ അർപ്പിച്ചു .ഈഴുവത്തിരുത്തി ഏരിയ പ്രസിഡണ്ട് കെ ഗിരീഷ് കുമാർ നന്ദി പറഞ്ഞ ധർണ്ണയിൽ പാർട്ടി മണ്ഡലം സെക്രട്ടറി സുഭാഷ് പൊന്നാനി,OBC മോർച്ച ജില്ല വൈസ് പ്രസിഡണ്ട് സിഎച്ച് വിജയതിലകൻ,മണ്ഡലം പ്രസിഡണ്ട് ഷാജി കളരിക്കൽ എന്നിവരും പ്രവർത്തകരും സംബന്ധിച്ചു .ധർണ്ണയ്ക്ക് ശേഷം പാർട്ടി നേതാക്കൾ ജില്ല അദ്ധ്യക്ഷൻ രവി തേലത്തിനോടൊപ്പം തകർന്ന പാലത്തിന്റെ ഭാഗങ്ങൾ സന്ദർശിച്ചു.