20 April 2024 Saturday

കടൽ കടന്നവർ ' ദുബായിയിൽ ഒന്നിച്ചു സന്തോഷത്തിൽ മതിമറന്ന് നാട്ടിലെ സഹപാഠികളും

ckmnews

കടൽ കടന്നവർ ' ദുബായിയിൽ ഒന്നിച്ചു സന്തോഷത്തിൽ മതിമറന്ന് നാട്ടിലെ സഹപാഠികളും


ചങ്ങരംകുളം:മൂക്കുതല ചിത്രൻ നമ്പൂതിരിപ്പാട് ഹൈസ്കൂളിലെ 1987- 1988 എസ് എസ് എൽ സി വിദ്യാർത്ഥികളായിരുന്നവർ ബർദുബായിയിലെ കംപ്യൂട്ടർ സ്ട്രീറ്റിലെ റസ്റ്റോറൻ്റിൽ ഒത്തുകൂടി.2020 മെയ് മാസത്തിൽ സ്കൂളിൽ വെച്ച് സംഗമിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയെങ്കിലും കൊറോണ സം‌ഗമത്തെ ഇല്ലാതാക്കി.ബാച്ചിലുള്ള നിരവധി പേർ നാട്ടിൽ എത്തി സംഗമത്തിൽ പങ്കെടുക്കാനുള്ള ആവേശത്തിലുമായിരുന്നു.വിദേശത്തുള്ള എസ് എസ് എൽ സി. ബാച്ചുകാരാണ് നാട്ടിലെ സംഗമം അടുത്തൊന്നും നടക്കാൻ സാധ്യത  ഇല്ലാ എന്ന് മുന്നിൽക്കണ്ട് ദുബായില്‍ ഒരുമിച്ച് കൂടിയത്. നാട്ടിലെ സഹപാഠികൾക്ക് ലൈവായി വീഡിയോയും ഫോട്ടോകളും അയച്ച് കൊടുത്തും നാട്ടിലെ ബാച്ചിലുള്ളവര്‍ സംഗമത്തെ ഫോണിൽ സംതൃപ്തിയോടെ കണ്ട് നിർവൃതിയടയുകയുമായിരുന്നു.യുഎയി യിലെ ഷാർജ, അജ്മാൻ,ദുബൈ എന്നിവിടങ്ങളിലുള്ളവരാണ് ഒത്തു ചേർന്നത്.1987-88 ബാച്ചുകാർ പരസ്പര ബന്ധമില്ലാതെ കിടന്നിരുന്ന സമയത്ത് രണ്ട് വർഷം മുമ്പാണ് 2019 ആഗസ്റ്റ് മാസത്തിൽ ഒരു വാട്സ് ആപ് ഗ്രൂപ്പ് വഴി ദിലീപ് ചങ്ങരംകുളം കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. ആദ്യം നാല് പേരെ വെച്ച് തുടങ്ങിയത് പിന്നീട് പടർന്ന് പന്തലിച്ചു.നിരവധി തവണ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഈ ബാച്ച് തുണയായിട്ടുണ്ട്. മറ്റു പ്രവർത്തനങ്ങൾക്കും പരിപാടികൾക്കും കൂട്ടായ്മ രൂപം നല്‍കുന്നുണ്ടെന്നും ഇതേ സ്കൂളിലെ അർഹതപ്പെട്ട കുട്ടികൾക്ക് മൊബൈൽ ഫോൺ  സ്കൂൾ അധികൃതരുടെ ശുപാർശയോടെ പറ്റാവുന്ന രീതിയിൽ എത്തിക്കാനുള്ള ശ്രമം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.ജനോപകരപ്രദമായ പ്രവർത്തനങ്ങളും ഈ ബാച്ച് ലക്ഷ്യം വെക്കുന്നു.ദുബായിൽ നടന്ന ചടങ്ങിൽ സക്കറിയ കാഞ്ഞൂർ സ്വാഗതം പറഞ്ഞു.അഡ്വക്കറ്റ് ദീപ മൂക്കുതല അദ്ധ്യക്ഷത വഹിച്ചു. ഇസ്മായിൽ മാട്ടം നന്ദിയും പറഞ്ഞു.

അനിൽ തണ്ടലത്ത് മാന്തടം, ദിലീപ് കുമാർ പി.കെ പന്താവൂർ, രാജു മൂക്കുതല,കുഞ്ഞുമുഹമ്മദ് ചേലക്കടവ് ,പ്രദീപ് മൂക്കുതല, സത്താർ കാഞ്ഞൂർ തുടങ്ങിയവർ പഴയ സ്കൂൾ കാല ഓർമ്മ പുതുക്കി പ്രസംഗിച്ചു.പഴയ കാല ഓർമകൾ പറഞ്ഞും പാട്ടും പാടി ഭക്ഷണവും കഴിഞ്ഞ് വീണ്ടും കണ്ടുമുട്ടാം എന്നും പറഞ്ഞാണ് സഹപാഠികൾ പിരിഞ്ഞത്.


കണ്ണൻ പന്താവൂർ