24 April 2024 Wednesday

വെളിയംകോട് ഗ്രാമപഞ്ചായത്തില്‍ ആസാദി കാ അമ്യത് മഹോത്സവത്തിന് തുടക്കം കുറിച്ചു

ckmnews

വെളിയംകോട് ഗ്രാമപഞ്ചായത്തില്‍ ആസാദി കാ അമ്യത് മഹോത്സവത്തിന് തുടക്കം കുറിച്ചു


എരമംഘലം:സ്വാതന്ത്ര്യത്തിന്റെ  75ാം വാർഷികത്തോടനുബന്ധി

ച്ച്  വെളിയംകോട്  ഗ്രാമ പഞ്ചായത്തിൽ  മഹാത്മ ഗാന്ധി ദേശീയ  തൊഴിലുറപ്പ്  പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജന പങ്കാളിത്തത്തോടെ  നടത്തുന്ന ആസാദി കാ അമ്യത് മഹോത്സവിന് 

തുടക്കമായി.ക്യാമ്പയിന്റെ  ഭാഗമായി ആദ്യ ഘട്ടത്തിൽ  മേറ്റ്മാർക്കുള്ള അർദ്ധദിന പരിശീലന പ്രോഗ്രാമിന്റെ   ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്  കല്ലാട്ടേൽ  ഷംസു  നിർവ്വഹിച്ചു.വികസന സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർമാൻ  മജീദ്  പാടിയോടത്ത്  അധ്യക്ഷത വഹിച്ചു.വി.ഇ. ഒ .ജയേഷ് വിഷയത്തെ സംബന്ധിച്ച്  ക്ലാസ്സെടുത്തു . ആരോഗ്യ - വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ സെയ്ത്  പുഴക്കര ,  എം. ജി. എൻ. ആർ. ഇ . ജി. എസ് . എ. ഇ . പ്രഷീന എക്കൗണ്ടന്റ് ടി. ഗണേശൻ  തുടങ്ങിയവർ  സംസാരിച്ചു.