19 April 2024 Friday

അസ്സുഫ ദർസ് :എടപ്പാൾ സോണിൽ തുടക്കമായി

ckmnews

അസ്സുഫ ദർസ് :എടപ്പാൾ സോണിൽ തുടക്കമായി


ചങ്ങരംകുളം : എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ആസൂത്രണം ചെയ്ത് യൂണിറ്റ് ഘടകങ്ങളിൽ ആരംഭിക്കുന്ന അസ്സുഫ ദർസ് എടപ്പാൾ സോണിൽ തുടക്കമായി.

  കാളാച്ചാൽ ജുമുഅത്ത് പള്ളിയിൽ നടന്ന ഉദ്ഘാടനം സമസ്ത മേഖല ഉപാദ്ധ്യക്ഷൻ സി വി അബ്ദുൽ ജലീൽ അഹ്സനി നിർവഹിച്ചു.

    വിശ്വാസം, സംസ്കരണം, കർമശാസ്ത്രം, പെരുമാറ്റ ശാസ്ത്രം, സാമ്പത്തികം, തൊഴിൽ , സേവനം തുടങ്ങിയ വിഷയങ്ങളിൽ നാല് സെമസ്റ്ററുകളിലായി നടക്കുന്ന രണ്ട് വർഷത്തെ പാഠ്യ പദ്ധതിയാണ് അസ്സുഫ ദർസ്.

     സോൺ പ്രസിഡണ്ട് ഇബ്രാഹീം കരീം ബാഖവി അധ്യക്ഷത വഹിച്ചു. ഷരീഫ് അഹ്സനി പ്രാർത്ഥന നടത്തി. .  മുഹമ്മദ് നജീബ് അഹ്സനി . കെ.പി ഉമർ സഖാഫി, ഷുക്കൂർ സഖാഫി,അഷ്റഫ് അൽ ഹസനി, സിറാജുദ്ധീൻ അഹ്സനി, അലി സഖാഫി, റഫീഖ് പെരുമുക്ക്, സുഹൈൽ കാളാച്ചാൽ സംബന്ധിച്ചു.