28 March 2024 Thursday

യൂത്ത് ലീഗ് പള്ളിക്കുന്ന് യുണിറ്റ് പ്ലസ് ടു വിജയികളെ മൊമെന്റോ നൽകി അനുമോദിച്ചു

ckmnews

യൂത്ത് ലീഗ് പള്ളിക്കുന്ന് യുണിറ്റ് പ്ലസ് ടു വിജയികളെ മൊമെന്റോ നൽകി അനുമോദിച്ചു


ചങ്ങരംകുളം :ആലംകോട് പഞ്ചായത്തിൽ പള്ളിക്കുന്ന് പ്രദേശത്തുനിന്നും പ്ലസ്ടു വിജയികളായവരെ മുസ്‌ലിം യൂത്ത് ലീഗ് -എംഎസ്എഫ് പള്ളിക്കുന്ന് യുണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വീടുകളിലെത്തി മൊമെന്റോ നൽകി അഭിനന്ദിച്ചു .മുസ്‌ലിംലീഗ് പൊന്നാനി നിയോജകമണ്ഡലം മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ ഉദ്ഘാടനം ചെയ്തു ,ആലങ്കോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ് എം അബ്ബാസ് അലി, മുസ്‌ലിംയൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറർ ജഫീർ അലി ,സെക്രട്ടറി ബിലാൽ ഒതളൂർ ,യുണിറ്റ് യൂത്ത് ലീഗ് ജന:സെക്രട്ടറി മൻസൂർ മൊയ്തീൻ ട്രഷറർ സിയാദ് , ശാഖ എംഎസ്എഫ് പ്രസിഡൻ്റ് ASLAH , ജാസിം എന്നിവർ പങ്കെടുത്തു.