28 March 2024 Thursday

സംസ്ഥാന പാതയില്‍ നോക്ക് കുത്തിയായി കിടക്കുന്ന ട്രാന്‍സ്ഫോമര്‍ എടുത്തുമാറ്റണമെന്ന് നാട്ടുകാര്‍

ckmnews

സംസ്ഥാന പാതയില്‍ നോക്ക് കുത്തിയായി കിടക്കുന്ന ട്രാന്‍സ്ഫോമര്‍ എടുത്തുമാറ്റണമെന്ന് നാട്ടുകാര്‍


ചങ്ങരംകുളം:കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ജില്ലാ അതിര്‍ത്തിയായ കടവല്ലൂരില്‍ നോക്ക് കുത്തിയായി കിടക്കുന്ന ട്രാന്‍സ്ഫോമര്‍ എടുത്തുമാറ്റണമെന്ന ആവശ്യം ശക്തമാവുന്നു.റോഡരികില്‍ പ്രവര്‍ത്തനമില്ലാതെ കിടക്കുന്ന ട്രാന്‍സ്ഫോമറിന് ചുറ്റും  കാട്പിടിച്ച അവസ്ഥയാണ്.രാത്രി കാലങ്ങളില്‍ ലൈറ്റുകള്‍ പോലും ഇല്ലാത്ത പാതയില്‍ അപകട സാധ്യതകള്‍ കൂടുതലാണെന്നും പാതയോരത്ത് ഇത്തരത്തില്‍ ഉപേക്ഷിക്കെപ്പട്ട സാമഗ്രികള്‍ കാട് പിടിച്ച് കിടക്കുന്നത് മൂലം കൃത്യമായി റോഡിന്റെ ദിശ അറിയാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു.വര്‍ഷങ്ങളായി ഉപയോഗമില്ലാതെ കിടക്കുന്ന ട്രാന്‍സ്ഫോമര്‍ കെഎസ്ഇബി എടുത്ത് മാറ്റിയാല്‍ പ്രദേശത്ത് കാട് പിടിച്ച് കിടക്കുന്ന അവസ്ഥ ഒഴിവാകുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.