20 April 2024 Saturday

പെരുമ്പാവൂർ കേന്ദ്രീകരിച്ച് വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും നിർമിച്ച് നൽകുന്ന സംഘം പെരുമ്പടപ്പ് പോലീസിൻ്റെ പിടിയിൽ

ckmnews

പെരുമ്പാവൂർ കേന്ദ്രീകരിച്ച് വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും നിർമിച്ച് നൽകുന്ന സംഘം പെരുമ്പടപ്പ് പോലീസിൻ്റെ പിടിയിൽ


പെരുമ്പടപ്പ്:പെരുമ്പാവൂർ കേന്ദ്രീകരിച്ച് വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും നിർമിച്ച് നൽകുന്ന സംഘം പെരുമ്പടപ്പ് പോലീസിൻ്റെ പിടിയിലായി.പെരുമ്പാവൂർ തണ്ടേക്കാട് പാറക്കൽ മുഹമ്മദലി മകൻ ഷംസുദ്ദീൻ(52) തണ്ടെക്കട് സിയാൻ ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന തെലക്കൽ മുഹമ്മദ് മകൻ ഷമീർ (32) എന്നിവരെയാണ് പെരുമ്പാവൂരിൽ നിന്നും പെരുമ്പടപ്പ് സിഐ കെഴ്സണ്‍ മാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള അന്യേഷണ സംഘം പിടികൂടിയത്.ഇവരിൽ നിന്നും കമ്പ്യൂട്ടറും കളർ പ്രിൻ്ററുകളും പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞ ആഴ്ച പിടിയിലായ അന്തർസംസ്ഥാന മാല മോഷണ കേസിലെ പ്രതികളെ പെരുമ്പടപ്പ് സിഐ കേഴ്സൻ മർകോസിൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം   പിടികൂടിയിരുന്നു.പെരുമ്പാവൂർ തണ്ടെക്കാട് ഉള്ള ഇവരുടെ താമസസ്ഥലം പരിശോധിച്ചതിൽ പ്രതികളായ കാവനാട് ശശിയും കൊലക്കേസ് പ്രതി കൂടിയായ ഉണ്ണികൃഷ്ണനും വ്യാജ മേൽ വിലാസത്തിൽ ആണ് ഇവിടെ താമസിച്ച് വന്നിരുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ ജാമ്യത്തിൽ ഇറക്കുകയും ഇവർക്ക് താമസ സൗകര്യവും ആൾമാറാട്ടം നടത്തി ഒളിവിൽ കഴിയാൻ വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും സംഘടിപ്പിച്ച് കൊടുക്കുകയും ചെയ്തത് പെരുമ്പാവൂർ തണ്ടെകാട് സ്വദേശി ഷംസുദ്ദീൻ ആണെന്ന് കണ്ടെത്തിയത്.ഷംസുദ്ദീൻ പെരുമ്പാവൂർ സ്വദേശി ഷമീർ എന്നിവർ ചേർന്ന് ഷെമീറിൻ്റെ സ്റ്റുഡിയോയിൽ ആണ് വ്യാജ രേഖകൾ നിർമിച്ച് ആവശ്യക്കാർക്ക് വിതരണം നടത്തിയിരുന്നത്.ആവശ്യക്കാരിൽ നിന്നും വൻ തുക  ഈടാകിയാണ് ഇവർ രേഖകൾ വ്യാജമായി നിർമിച്ച് നൽകുന്നത്.അന്യസംസ്ഥാന തൊഴിലാളികൾ കൂടുതൽ താമസിച്ച് വരുന്ന പെരുമ്പാവൂർ കേന്ദ്രീകരിച്ച് വ്യാജ തിരിച്ചറിയൽ കാർഡുകൾ വൻതോതിൽ നിർമിച്ച് നൽകിയതായി പോലീസ് സംശയിക്കുന്നുണ്ട്.രാജ്യ സുരക്ഷക്ക് ഭീഷണിയായി ഒരു വൻ ലോബി ഇത്തരത്തിൽ പ്രവർത്തിച്ച് വരുന്നതായി സംശയിക്കുന്നതിനാൽ ഈ കേസിൽ  കൂടുതൽ ജാഗ്രതയോടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.സിഐ കേഴ്സണ് മാർകോസിൻ്റെ നേതൃത്വത്തിൽ എസ് ഐ മാരയ ശ്രീനി,പോൾസൺ, എ എസ് ഐ ശ്രീലേഷ്,സി പി ഓ മരായ രഞ്ജിത്ത് നാസർ വിഷ്ണു പ്രവീൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.ഇരുവരെയും പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.