28 March 2024 Thursday

ആനക്കര കു മ്പിടിയില്‍ സൈക്കിള്‍ സവാരിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ckmnews

ആനക്കര കു മ്പിടിയില്‍ സൈക്കിള്‍ സവാരിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു


ആനക്കര:സൈക്കിള്‍ സവാരിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു.കുമ്പിടി മേലേഴിയം ചന്ദ്രകാന്തത്തില്‍ രാമചന്ദ്രന്‍ നായരുടെ മകന്‍ ശ്രീജിത്ത് ( 41) ആണ് മരിച്ചത്.വെളളിയാഴ്ച്ച വൈക്കീട്ട് മാണൂരില്‍ വെച്ച് സൈക്കിള്‍ സവാരി നടത്തിനിടയില്‍ കുഴഞ്ഞു വീണത്.നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ബാംഗ്ലൂരിലെ സ്വകാര്യ കമ്പിനിയിലെ  സോവഫ്റ്റ് വെയര്‍ എഞ്ചിനിയറാണ്.ഓണം അവധിക്ക് കുടുംബ സമേതം നാട്ടില്‍ വനതായിരുന്നു.ഭാര്യ നീതു  ഈ കമ്പിനിയിലെ തന്നെ സോഫ്ഫ്റ്റ് വെയര്‍ എഞ്ചിനിയറാണ് .മകന്‍ സിദ്ധാര്‍ത്ഥ്.മാതാവ് ചന്ദ്രമതി.സഹോദരങ്ങള്‍ : ശോഭ.ഷൈല,ശ്രീജ