19 April 2024 Friday

റഫറി ആലിക്കോയ യുടെ നിര്യാണം ചാലിശ്ശേരി ജി.സി സി ക്ലബ്ബ് അനുശോചിച്ചു

ckmnews

റഫറി ആലിക്കോയ യുടെ നിര്യാണം ചാലിശ്ശേരി 

ജി.സി സി ക്ലബ്ബ്

അനുശോചിച്ചു


ചങ്ങരംകുളം:  കായിക രംഗത്ത് സെവൻസ് ഫുട്ബോൾ മൽസരം നിയന്ത്രിച്ചിരുന്ന  കോഴിക്കോട് അരി കാട്   കോട്ടുമ്മൽ സ്വദേശി ആലിക്കോയുടെ  നിര്യാണത്തിൽ ചാലിശ്ശേരി ജിസിസി ക്ലബ്ബ് അനുശോച്ചിച്ചു.ക്ലബ്ബ് പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത് അനുസ്മരണ പ്രഭാഷണം നടത്തി.കാൽപന്ത് കളിയുമായി ബന്ധപ്പെട്ട് ചാലിശ്ശേരി ഗ്രാമവുമായി ആലിക്കോയ  സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നതായി ക്ലബ്ബ് പ്രസിഡൻ്റ് അനുസ്മരിച്ചു.വൈസ് പ്രസിഡൻ്റുമാരായ സി.വി.മണികണ്ഠൻ ,ഇക്ബാൽ എ.എം ,സെക്രട്ടറി നൗഷാദ് , ജോസ് ,മസൂദ് എന്നിവർ സംസാരിച്ചു.