01 December 2023 Friday

പൊന്നാനി നഗരസഭയുടെ ഖര മാലിന്യ സംസ്കരണ യൂണിറ്റിൽ ബെയ്ലിംഗ് മെഷീൻ സ്ഥാപിച്ചു

ckmnews

പൊന്നാനി നഗരസഭയുടെ ഖര മാലിന്യ സംസ്കരണ യൂണിറ്റിൽ ബെയ്ലിംഗ് മെഷീൻ സ്ഥാപിച്ചു


പൊന്നാനി: ഹരിത കേരള മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനായി

പൊന്നാനി നഗരസഭ കോമ്പൗണ്ടിലുള്ള  പ്ലാസ്റ്റിക് റിക്കവറി ഫസിലിറ്റി സെന്ററിൽ സ്ഥാപിച്ച പ്ലാസ്റ്റിക് ബെയ്ലിംഗ് മെഷിൻ്റെ പ്രവർത്തനോദ്ഘാടനം പൊന്നനി എം എൽ എ നന്ദകുമാർ   നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.ആബിദ, രജീഷ് ഊപ്പാല, ഒ.ഒ ഷംസു, ടി.മുഹമ്മദ് ബഷീർ, കൗൺസിലർമാരായ മുഹമ്മദ് ഫർഹാൻ ബിയ്യം, കെ.ഗിരീഷ് കുമാർ, നഗരസഭാ സെക്രട്ടറി ടി.മനോജ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീനാസുദേശൻ സ്വാഗതവും നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ സ്വാമിനാഥൻ നന്ദിയും പറഞ്ഞു.