19 April 2024 Friday

തൃശ്ശൂർ ജില്ലയിലെ സഹപ്രവർത്തകയുടെ രോഗചികത്സക്ക് മലപ്പുറം ജില്ലയുടെ കൈത്താങ്ങ്

ckmnews

തൃശ്ശൂർ ജില്ലയിലെ സഹപ്രവർത്തകയുടെ രോഗചികത്സക്ക് മലപ്പുറം ജില്ലയുടെ കൈത്താങ്ങ്


എടപ്പാൾ: തൃശ്ശൂർ ജില്ലയിലെ സഹപ്രവർത്തകയുടെ രോഗചികത്സക്ക് മലപ്പുറം ജില്ലയുടെ കൈത്താങ്ങ്.അസുഖബാധിതയായി കഴിയുന്ന ആളൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ നഴ്സിങ് അസിസ്റ്റന്റ് ബീനക്കാണ് സഹായം ഒരുക്കി നൽകിയത്.വളരെ പ്രയാസമനുഭവിക്കുന്ന കുടുംബത്തിന്റെ വിവരങ്ങൾ കേട്ടറിഞ്ഞ മലപ്പുറം ജില്ലയിലെ നഴ്സിങ്അസ്സിസ്റ്റന്റ്മാരുടെ വാട്സ്ആപ് കൂട്ടായ്മ സഹപ്രവർത്തകരിൽ നിന്നും  സഹായധനം സ്വരൂപിക്കുകയും അവരുടെ വീട്ടിലെത്തി നേരിട്ട് നൽകുകയും ചെയ്യുകയും ആയിരുന്നു.മാതൃകാപരമായ ഈ പ്രവർത്തനത്തിന് നഴ്സിങ് അസിസ്റ്റന്റ് കൂട്ടായ്മ സംസ്ഥാന പ്രതിനിധികളായ താജുദ്ധീൻ പൊന്നാനി, ചന്ദ്രൻ എടപ്പാൾ,മുരുകേഷ് മമ്പുറം,ജില്ലാ കൂട്ടായ്മ കൺവീനർ ജബ്ബാർ വാഴയൂർ എന്നിവർ നേതൃത്വം നൽകി.