19 April 2024 Friday

നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു

ckmnews


പുന്നയൂർക്കുളം:ചാവക്കാട് -പൊന്നാനി ദേശീയപാതയിൽ അണ്ടത്തോട് തങ്ങൾപ്പടിയിൽ നിയന്ത്രണംവിട്ട് ടൂറിസ്റ്റ് ബസ് വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. ആർക്കും പരിക്കില്ല. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് രണ്ടായി മുറിഞ്ഞു. മേഖലയിലെ വൈദ്യുതിബന്ധം നിലച്ചു. വയനാട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.