19 April 2024 Friday

പെരുമ്പടപ്പ് പഞ്ചായത്തിന് മുന്നിൽ നിൽപ്പ് സമരം നടത്തി

ckmnews

പെരുമ്പടപ്പ് പഞ്ചായത്തിന് മുന്നിൽ നിൽപ്പ് സമരം നടത്തി    


പെരുമ്പടപ്പ്:കോവിഡ് വാക്‌സിനേഷൻ വിതരണത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നാരോപിച്ച് ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കും ആരോഗ്യ വകുപ്പിനുമെതിരെ പെരുമ്പടപ്പ് മണ്ഡലം പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന് മുന്നിൽ നിൽപ്പ് സമരം നടത്തി.വാക്‌സിനേഷൻ വിതരണത്തിലെ അപാകത പരിഹരിക്കുക,ആരോഗ്യ വകുപ്പും പഞ്ചായത്തും തമ്മിലുള്ള ഈഗോ പ്രശ്നങ്ങൾ അവസാനിപ്പിക്കുകകോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ ഏകോപനമില്ലായ്മയുംവാക്‌സിനേഷൻ വിതരണത്തിലെ രാഷ്ട്രീയ ഇടപെടലും അവസാനിപ്പിച്ചു സ്കൂൾ വിദ്യാർഥികൾക്കും,പ്രവാസികൾക്ക് തിരിച്ചുള്ളയാത്രക്ക് അംഗീകൃത വാക്സിൻ വിതരണം ചെയ്യണമെന്നും സമരം  ഉൽഘാടനം ചെയ്തു കൊണ്ടു ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ റംഷാദ് ആവശ്യപ്പെട്ടു.കോവിഡ് ബാധിച്ചു വിദേശത്ത് മരണപ്പെട്ടവരുടെ കണക്കെടുപ്പ് നടത്തി കുടുംബങ്ങളെ സഹായിക്കുവാനോ അനുശോചനം അറിയിക്കുവാനോ മുതിരാത്ത പിണറായി സർക്കാർ നോർക്ക ഡിപ്പാർട്മെന്റിന്റെ മറപിടിച്ച് പ്രവാസികൾക്ക് പുത്തൻ വാഗ്ദാനങ്ങൾ നൽകി പറ്റിക്കുകയാണെന്നും ലോക്ക്ഡൌൺ സമയത്ത് വിദേശത്ത് കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിൽ പ്രവാസി സംഘടനകളുടെ പ്രവർത്തനം നോക്കിക്കാണുക മാത്രമാണ് നോർക്ക ഡിപ്പാർട്മെന്റ് ചെയ്തതെന്നും പഞ്ചാബ് സർക്കാർ വിദ്യാലയങ്ങൾ തുറക്കുമ്പോൾ പിണറായി സർക്കാർ മദ്യശാലകൾ തുറന്ന് ആഘോഷിക്കുകയാണെന്നും ഖത്തർ ഇൻകാസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്‌ സിദ്ദിഖ് ചെറുവല്ലൂർ പറഞ്ഞു.പ്രവാസി കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്‌ ഉമ്മർ ആലുങ്ങൾ അധ്യക്ഷത വഹിച്ചു.വിആര്‍ മുഹമ്മദ്‌ സ്വാഗതം പറഞ്ഞു.                               ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറിമാരായ വിആര്‍ കുഞ്ഞുമരക്കാർ, സഗീർ നാക്കോലക്കൽ, പെരുമ്പടപ്പ് മണ്ഡലം മുൻ പ്രസിഡണ്ട്‌ വത്സലകുമാർ, യൂത്ത് കോൺഗ്രസ്‌ നേതാവ് റാസിൽ, പഞ്ചായത്ത്‌ മെമ്പർ അഷ്‌റഫ്‌ എന്നിവർ പ്രസംഗിച്ചു.പെരുമ്പടപ്പ് പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് പൊറാടത്ത് കുഞ്ഞുമോൻ, ഷഫീഖ് ചന്ദനത്ത് , കരുമത്ത് ബക്കർ , ഷാജി അയിരൂർ, ഷംസു , മുസ്തഫ പാണാട്ടേൽ,              മുക്കണ്ടത്ത് കുഞ്ഞിമോൻ ഷഫീഖ് തിയ്യത്തേൽ, കമറു പാലപ്പെട്ടി,മോഹനൻ പങ്ങം, ഷാജി മാരാത്തേൽ  എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.പഞ്ചായത്ത് ഭരണസമിതി  തീരുമാനങ്ങളിൽ  നിരന്തരം ഇടപെടുന്ന സിപിഎം നേതാവിന്റെ പിൻസീറ്റ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും  പാലപ്പെട്ടി പി എച്ച് സി യിൽ സ്ഥിരം ഡോക്ടറെ നിയമിക്കുകയും വേണമെന്നും, പഞ്ചായത്തിൽ വരുന്ന പ്രവാസികളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകി പരിഹാരം ഉണ്ടാവണമെന്നും നിൽപ് സമരം ആവശ്യപ്പെട്ടു.കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ നിൽപ്പ് സമരത്തിൽ പങ്കെടുത്ത നേതാക്കൾക്കും പ്രവർത്തകർക്കും യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ദിൻഷാദ് നന്ദി പറഞ്ഞു.