20 April 2024 Saturday

സ്ക്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തി

ckmnews

സ്ക്കൂൾ  പാർലമെൻറ് തെരഞ്ഞെടുപ്പ്  നടത്തി

 

ചങ്ങരംകുളം:കക്കിടിപ്പുറം  എ എം എൽ പി സ്കൂളിൽ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ , വിവിധ ക്ലബ് കൺവീനർ തുടങ്ങി സ്ഥാനങ്ങളിലേക്കുള്ള സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. ഓഗസ്റ്റ് 23 ന് നോമിനേഷൻ  നൽകലും. ഓഗസ്റ്റ് 25 ന്  പത്രിക പിൻവലിക്കാനുള്ള സമയം ഉണ്ടായിരുന്നു. 

പി അബ്ദുൽ റഹ്മാൻ ഫുട്ബോൾ ചിഹ്നത്തിലും, മുഹമ്മദ്‌ ഷാബിൽ സ്റ്റാർ അടയാളത്തിലും, ടി അംന അബ്ദുൽ ഖാദർ ട്രോഫി ചിഹ്നത്തിലും കെ വി മുഹമ്മദ്‌ ഷെഫിൻ ഐസ് ക്രീം ചിഹ്നത്തിലും, അനന്യ കൃഷ്ണ സൈക്കിൾ അടയാളത്തിലും മത്സരിച്ചു.ഓഗസ്റ്റ് 27,28,29തിയ്യതികളിൽ ഗൂഗിൾ മീറ്റ് വഴിയും വാട്സ്ആപ്പ് വീഡിയോ വഴിയും  തിരെഞ്ഞടുപ്പ് പ്രചാരണം നടത്തി. സമൂഹിക പ്രവർത്തകരും പ്രശസ്ത വ്യക്തികളും പ്രചാരണത്തിന്റെ ഭാഗമായത് തെരഞ്ഞെടുപ്പിന് മാറ്റു കൂട്ടി.ഓഗസ്റ്റ് 30 തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നു രാവിലെ 7മണി മുതൽ വൈകുന്നേരം 6 മണി വരെ ആയിരുന്നു വോട്ടെടുപ്പ് സമയം പ്രത്യേകം തയ്യാറാക്കിയ ഗൂഗിൾ ഫോം വഴി ആയിരുന്നു വോട്ടെടുപ്പ്. ശേഷം സെപ്റ്റംബർ 1ന് സ്ഥാനാർഥികളുമായി നടത്തുന്ന അഭിമുഖവും ന്യൂസ്‌ ബുള്ളറ്റിനും അപ്‌ലോഡ് ചെയ്തിരുന്നു.സെപ്റ്റംബർ 2 വ്യാഴം കാലത്ത് 9 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നുള്ള ബ്രേക്കിങ് ന്യൂസ്‌ കളും അര മണിക്കൂർ കൂടുമ്പോൾ പുറത്തു വന്നു.4 മണിക്ക് സ്കൂൾ പ്രധാന അദ്ധ്യാപിക ഹഫ്‌ലത്ത് ടീച്ചർ ഫലപ്രഖ്യാപനം നടത്തി. സ്കൂൾ ലീഡർ ആയി പി.അബ്ദുൽ റഹ്മാൻ, ഡെപ്യൂട്ടി ലീഡർ മുഹമ്മദ്‌ ഷാബിൽ, അനന്യ കൃഷ്ണ സ്കൂൾ കല സാഹിത്യ വേദി കൺവീനർ, 

 ടി അംന അബ്ദുൽ കാദർ വിദ്യാരംഗം കൺവീനർ, കെ.വി മുഹമ്മദ്‌ ഷെഫിൻ സ്പോർട്സ് കൺവീനർ എന്നിങ്ങനെ പ്രഖ്യാപിച്ചു.സെപ്റ്റംബർ 8ന് സത്യപ്രതികജഞ ചടങ്ങ് നടക്കുമെന്ന് ഇതിനെ തുടർന്ന് നടത്തിയ പ്രസംഗത്തിൽ എച്ച് എം ഹഫ് ലത്ത് ടീച്ചർ അറിയിച്ചു.