24 April 2024 Wednesday

ആയിഷ കുട്ടി ടീച്ചർ മെമ്മോറിയൽ വിദ്യാലയ പുരസ്കാരം കോക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്

ckmnews

ആയിഷ കുട്ടി ടീച്ചർ മെമ്മോറിയൽ വിദ്യാലയ പുരസ്കാരം കോക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്


ചങ്ങരംകുളം: മുൻ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മാതൃകാ പൊതുപ്രവർത്തകയുമായിരുന്ന കെ ആയിഷക്കുട്ടി ടീച്ചറുടെ നാമധേയത്തിൽ ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ മികച്ച പൊതു വിദ്യാലയത്തിനുള്ള "ജ്യോതിർഗമയ" വിദ്യാലയ പുരസ്കാരത്തിന് കോക്കൂർ അബ്ദുൽഹയ്യ് ഹാജി മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അർഹരായി.സപ്തംബർ ആറിന് ബാങ്ക് പരിസരത്ത് വെച്ച് തിരൂർ സബ് കളക്ടർ സൂരജ് ഷാജി ഐഎഎസ് അവാർഡ് വിതരണം ചെയ്യുമെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് സിദ്ദീഖ് പന്താവൂർ അറിയിച്ചു.