28 March 2024 Thursday

മലപ്പുറം ജില്ലയില്‍ 2,664 പേര്‍ക്ക് വൈറസ്ബാധ രോഗമുക്തി 1,850 പേര്‍ക്ക്

ckmnews

മലപ്പുറം ജില്ലയില്‍ 2,664 പേര്‍ക്ക് വൈറസ്ബാധ

രോഗമുക്തി 1,850 പേര്‍ക്ക്


മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 സെപ്തംബര്‍ രണ്ട്) 2,664 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.46 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 2,589 പേര്‍ക്കും നേരത്തെ കോവിഡ് ബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിരിക്കുന്നത്. 1,850 പേര്‍ വ്യാഴാഴ്ച മാത്രം കോവിഡ് മുക്തരായിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് വിമുക്തരായവര്‍ 4,68,431 പേരായി.


76,508 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. വ്യാഴാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 30 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 44 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  


32,055 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 826 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 420 പേരും 130 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 232 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റു കേന്ദ്രങ്ങളിലുമാണ് കഴിയുന്നത്.


ആരോഗ്യ ജാഗ്രത ഉറപ്പാക്കണം


കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. രോഗ ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.


ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 സെപ്തംബര്‍ രണ്ട്) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 16

ആലങ്കോട് 25

ആലിപ്പറമ്പ് 21

അമരമ്പലം 37

ആനക്കയം 42

അങ്ങാടിപ്പുറം 41

അരീക്കോട് 28

ആതവനാട് 43

ഊരകം 20

ചാലിയാര്‍ 38

ചീക്കോട് 22

ചേലേമ്പ്ര 13

ചെറിയമുണ്ടം 13

ചെറുകാവ് 18

ചോക്കാട് 26

ചുങ്കത്തറ 27

എടക്കര 22

എടപ്പറ്റ 14

എടപ്പാള്‍ 33

എടരിക്കോട് 10

എടവണ്ണ 26

എടയൂര്‍ 35

ഏലംകുളം 11

ഇരിമ്പിളിയം 22

കാലടി 16

കാളികാവ് 44

കല്‍പകഞ്ചേരി 11

കണ്ണമംഗലം 37

കരുളായി 10

കരുവാരക്കുണ്ട് 33

കാവനൂര്‍ 13

കീഴാറ്റൂര്‍ 14

കീഴുപറമ്പ് 17

കോഡൂര്‍ 28

കൊണ്ടോട്ടി 41

കൂട്ടിലങ്ങാടി 12

കോട്ടക്കല്‍ 28

കുറുവ 25

കുറ്റിപ്പുറം 41

കുഴിമണ്ണ 28

മക്കരപ്പറമ്പ് 19

മലപ്പുറം 57

മമ്പാട് 19

മംഗലം 07

മഞ്ചേരി 63

മങ്കട 26

മാറാക്കര 67

മാറഞ്ചേരി 26

മേലാറ്റൂര്‍ 34

മൂന്നിയൂര്‍ 15

മൂര്‍ക്കനാട് 12

മൂത്തേടം 20

മൊറയൂര്‍ 19

മുതുവല്ലൂര്‍ 09

നന്നമ്പ്ര 10

നന്നംമുക്ക് 24

നിലമ്പൂര്‍ 47

നിറമരുതൂര്‍ 05

ഒതുക്കുങ്ങല്‍ 31

ഒഴൂര്‍ 05

പള്ളിക്കല്‍ 15

പാണ്ടിക്കാട് 77

പരപ്പനങ്ങാടി 20

പറപ്പൂര്‍ 21

പെരിന്തല്‍മണ്ണ 39

പെരുമണ്ണ ക്ലാരി 20

പെരുമ്പടപ്പ് 14

പെരുവള്ളൂര്‍ 14

പൊന്മള 47

പൊന്മുണ്ടം 18

പൊന്നാനി 36

പൂക്കോട്ടൂര്‍ 39

പോരൂര്‍ 20

പോത്തുകല്ല് 11

പുലാമന്തോള്‍ 19

പുളിക്കല്‍ 17

പുല്‍പ്പറ്റ 27

പുറത്തൂര്‍ 10

പുഴക്കാട്ടിരി 22

താനാളൂര്‍ 16

താനൂര്‍ 22

തലക്കാട് 21

തവനൂര്‍ 33

താഴേക്കോട് 26

തേഞ്ഞിപ്പലം 30

തെന്നല 05

തിരുനാവായ 21

തിരുവാലി 24

തൃക്കലങ്ങോട് 31

തൃപ്രങ്ങോട് 12

തുവ്വൂര്‍ 05

തിരൂര്‍ 26

തിരൂരങ്ങാടി 20

ഊര്‍ങ്ങാട്ടിരി 27

വളാഞ്ചേരി 48

വളവന്നൂര്‍ 17

വള്ളിക്കുന്ന് 33

വട്ടംകുളം 46

വാഴക്കാട് 20

വാഴയൂര്‍ 09

വഴിക്കടവ് 37

വെളിയങ്കോട് 16

വേങ്ങര 41

വെട്ടത്തൂര്‍ 11

വെട്ടം 14

വണ്ടൂര്‍ 51