24 April 2024 Wednesday

തിരൂരിൽ കഞ്ചാവ് പത്തോളം ചെടികൾ കണ്ടെത്തി

ckmnews

തിരുർ : തിരൂർ ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് എക്സൈസ് കഞ്ചാവ് ചെടികൾ കണ്ടെത്തി . രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പത്തോളം വരുന്ന കഞ്ചാവ് തെകൾ കണ്ടെത്തിയത് .ചെടികൾ കണ്ടെത്തിയ ഭാഗത്ത് നഗരത്തിലെ കഞ്ചാവ് ഉപയോഗിക്കുന്നവർ കേന്ദ്രീകരിക്കുന്ന സ്ഥലമാണെന്നാണ് റിപ്പോർട്ട് . എക്സൈസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു .എക്സൈസ് ഇൻസ്പെക്ടർ സജിത പ്രിവന്റീവ് ഓഫീസർ കെഎം ബാബുരാജ് അജിത് കുമാർ , സിവിൽ എക്സൈസ് ഓഫീസർ രജീഷ് എന്നിവരാണ് ചെടികൾ കണ്ടത്തിയ സംഘത്തിലുണ്ടായിരുന്നത് .