23 April 2024 Tuesday

മാറഞ്ചേരി ഗ്രാമ പഞ്ചായത്തിന് മുന്നിൽ ബിജെപി പ്രതിഷേധ ധർണ്ണ നടത്തി

ckmnews

മാറഞ്ചേരി ഗ്രാമ പഞ്ചായത്തിന് മുന്നിൽ ബിജെപി പ്രതിഷേധ ധർണ്ണ നടത്തി


മാറഞ്ചേരി:വാക്സിൻ വിതരണത്തിൽ സ്വജന പക്ഷപാതം നടത്തിയ മാറഞ്ചേരി പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ ബിജെപി പഞ്ചയത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.വാക്സിൻ വിതരണത്തിലെ സ്വജനപക്ഷപാതം നടത്തിയ മെമ്പർമാർ രാജിവെയ്ക്കണമെന്ന് ബിജെപി മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.ധർണ്ണ ഭാരതീയ ജനതാ പാർട്ടി ജില്ല സെക്രട്ടറി മനോജ് പാറശ്ശേരി ഉൽഘാടനം ചെയ്തു രതീഷ് കാക്കൊള്ളി അധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതിയംഗം കെ.പി മാധവൻ പൊന്നാനി യോജക മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര,കെപി ശ്രീധരൻ ,പി .ശശിധരൻ ,തുടങ്ങിയവർ സംസാരിച്ചു.എംടി ജയരാജൻ സ്വാഗതവും   ഷാജു തറയിൽ നന്ദിയും പറഞ്ഞു