19 April 2024 Friday

അബൂദാബിയില്‍ കോവിഡ് ബാധിച്ച് ഐലക്കാട് സ്വദേശി മരിച്ചു

ckmnews



ചങ്ങരംകുളം:അബൂദാബിയില്‍ കോവിഡ് ബാധിച്ച് ഐലക്കാട് സ്വദേശി മരിച്ചു.ഐലക്കാട് ദുബൈപടിയില്‍ താമസിക്കുന്ന കുണ്ടുപറമ്പില്‍ മൊയ്തുട്ടി(55)ആണ് അബൂദാബിയിലെ ജോലി സ്ഥലത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.ഒരാഴ്ചയോളമായി അബൂദാബിയിലെ മഫ്റക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൊയ്തുട്ടി വ്യാഴാഴ്ച രാത്രിയോടെയാണ് മരിച്ചത്.കഴിഞ്ഞ 25 വര്‍ഷത്തോളമായി യുഎഇ യില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മൊയ്തുണ്ണി ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് പോയത്.മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി യുഎഇ യില്‍ സംസ്കരിക്കും