25 April 2024 Thursday

വാഹനമിടിച്ച് പരുക്കേറ്റ മയിലിന് രക്ഷകനായി കാലടി പഞ്ചായത്ത് പ്രസിഡന്റ്

ckmnews

വാഹനമിടിച്ച് പരുക്കേറ്റ മയിലിന് രക്ഷകനായി കാലടി പഞ്ചായത്ത് പ്രസിഡന്റ്


എടപ്പാൾ:വാഹനമിടിച്ച് പരുക്കേറ്റ മയിലിന് രക്ഷകനായി പഞ്ചായത്ത് പ്രസിഡന്റ് .കാലടി പഞ്ചായത്ത് പ്രസിഡന്റ് അസ് ലം.കെ.തിരുത്തിയാണ് അപകടത്തിൽ പെട്ട മയിലിന് രക്ഷകനായത്. ഇന്നലെ വൈകീട്ട് നാല് മണിയോടെ കുണ്ടയാറിലാണ് മയിൽ അപകടത്തിൽ പെട്ടത്.എടപ്പാളിലേക്കുള്ള യാത്രാമധ്യേയാണ് അപകടത്തിൽ പെട്ട മയിലിനെ  അസ് ലമി ൻറെ ശ്രദ്ധയിൽ പെടുന്നത്. പരുക്കേറ്റ മയിലിനെ റോഡരികിൽ ഉപേക്ഷിച്ചാൽ  തരുവ് നായകൾ ആക്രമിക്കുമെന്ന മനസ്സിലാക്കിയ അസ്‌ലം മയിലിനെ  തൊട്ടടുത്തുള്ള ഫൈറ്റേസ് ക്ലബിലെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തേക്ക് മാറ്റുകയും വനം വകുപ്പ് അധികൃതരേയും മൃഗ ഡോക്ടറേയും വിവരമറിയിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തു.