19 April 2024 Friday

സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ ജല തോറിറ്റിയുടെ പൈപ്പ് തകർന്ന് ജലപ്രളയം

ckmnews

സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ 

ജല തോറിറ്റിയുടെ പൈപ്പ് തകർന്ന്  ജലപ്രളയം


ചങ്ങരംകുളം: ജല വിതരണ  പൈപ്പ് തകർന്നു  സംസ്ഥാന പാതയില്‍ ജലപ്രളയം.

തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ കാളാച്ചാല്‍ വനിതാ ഹോട്ടലിന് സമീപത്താണ് ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കുടിവെള്ള പൈപ്പ് പൊട്ടി വലിയ രീതിയില്‍ വെള്ളം ഒഴുകിയത്. പാതയോരത്തെ പ്രധാന ജലവിതരണ പൈപ്പാണ് പൊട്ടി വെള്ളം ഒഴികിയത്. പ്രതീക്ഷിതമായ വലിയ ശക്തിയില്‍ വെള്ളം പുറത്തേക്ക് തള്ളിയതോടെ യാത്രക്കാരും പ്രദേശവാസികളും ആശങ്കയിലായി.ഏറെ നേരം സംസ്ഥാനപാതയില്‍ വെള്ളം നിറഞ്ഞൊഴുകി.നാട്ടുകാർ വിളിച്ചറിയിച്ചതിനെതുടർന്ന് 

അധികൃതരെത്തി ജലവിതരണം തടസപ്പെടുത്തിയാണ് വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞത്.