23 April 2024 Tuesday

മാങ്ങാട്ടൂർ ആണ്ടുനേർച്ചക്ക് തുടക്കം

ckmnews

മാങ്ങാട്ടൂർ ആണ്ടുനേർച്ചക്ക് തുടക്കം


കാലടി: മാങ്ങാട്ടൂർ തിരുവേഗപ്പുറ മുഹമ്മദ്‌ മുസ്‌ലിയാർ അവർകളുടെ  26 ആമത്  ആണ്ടുനേർച്ചക്ക്  തുടക്കമായി. സലിം കാമിൽ സഖാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മഹല്ല് പ്രസിഡന്റ്  മുഹമ്മദ്‌ കുട്ടി മുസ്‌ലിയാർ  പതാക ഉയർത്തി. രണ്ട് ദിവസമായി നടക്കുന്ന നേർച്ചയിൽ ഇന്ന്  7 മണിക്ക് ഇബ്രാഹിം ഖലീൽ ഹുദവി  പ്രഭാഷണം നടത്തും.നാളെ ദുആ മജ്ലിസിന്  സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ ബാ അലവി  കൊടക്കാട്  നേതൃത്വം നൽകും സെക്രട്ടറി എടി അബ്ദുപ്പ,സിപി കുഞ്ഞുട്ടി, റസാഖ് മാങ്ങാട്ടൂർ, ലത്തീഫ്നെഹൽ,അലിക്കുട്ടി ഹാജി,ബാവഹാജി  തുടങ്ങിയവർ നേതൃത്വം നൽകി.