29 March 2024 Friday

മലപ്പുറം ജില്ലയില്‍ ഇന്ന് 3,576 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ckmnews

മലപ്പുറം ജില്ലയില്‍ ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,576 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 20.43 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയ ഈ ദിവസം 3,425 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 56 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 94 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2,532 പേരാണ് ചൊവ്വാഴ്ച കോവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 4,64,075 ആയി.

76,661 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 30,682 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 828 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 411 പേരും 110 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 217 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്. ഇതുവരെ കോവിഡ് ബാധിതരായി 2,023 മരണങ്ങളാണ് ജില്ലയില്‍ ഉണ്ടായിട്ടുള്ളത്.

രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 26

ആലങ്കോട് 13

ആലിപ്പറമ്പ് 35

അമരമ്പലം 44

ആനക്കയം 25

അങ്ങാടിപ്പുറം 223

അരീക്കോട് 22

ആതവനാട് 49

ഊരകം 19

ചാലിയാര്‍ 39

ചീക്കോട് 33

ചേലേമ്പ്ര 42

ചെറിയമുണ്ടം 14

ചെറുകാവ് 25

ചോക്കാട് 06

ചുങ്കത്തറ 46

എടക്കര 40

എടപ്പറ്റ 11

എടപ്പാള്‍ 82

എടരിക്കോട് 15

എടവണ്ണ 41

എടയൂര്‍ 56

ഏലംകുളം 44

ഇരിമ്പിളിയം 35

കാലടി 46

കാളികാവ് 21

കല്‍പകഞ്ചേരി 12

കണ്ണമംഗലം 45

കരുളായി 10

കരുവാരക്കുണ്ട് 15

കാവനൂര്‍ 33

കീഴാറ്റൂര്‍ 55

കീഴുപറമ്പ് 28

കോഡൂര്‍ 13

കൊണ്ടോട്ടി 41

കൂട്ടിലങ്ങാടി 12

കോട്ടക്കല്‍ 50

കുറുവ 58

കുറ്റിപ്പുറം 64

കുഴിമണ്ണ 33

മക്കരപ്പറമ്പ് 50

മലപ്പുറം 93

മമ്പാട് 41

മംഗലം 10

മഞ്ചേരി 76

മങ്കട 81

മാറാക്കര 41

മാറഞ്ചേരി 15

മേലാറ്റൂര്‍ 36

മൂന്നിയൂര്‍ 24

മൂര്‍ക്കനാട് 86

മൂത്തേടം 07

മൊറയൂര്‍ 44

മുതുവല്ലൂര്‍ 12

നന്നമ്പ്ര 10

നന്നംമുക്ക് 21

നിലമ്പൂര്‍ 44

നിറമരുതൂര്‍ 38

ഒതുക്കുങ്ങല്‍ 34

ഒഴൂര്‍ 29

പള്ളിക്കല്‍ 17

പാണ്ടിക്കാട് 126

പരപ്പനങ്ങാടി 17

പറപ്പൂര്‍ 23

പെരിന്തല്‍മണ്ണ 55

പെരുമണ്ണ ക്ലാരി 14

പെരുമ്പടപ്പ് 18

പെരുവള്ളൂര്‍ 19

പൊന്മള 08

പൊന്മുണ്ടം 10

പൊന്നാനി 42

പൂക്കോട്ടൂര്‍ 28

പോരൂര്‍ 10

പോത്തുകല്ല് 29

പുലാമന്തോള്‍ 26

പുളിക്കല്‍ 22

പുല്‍പ്പറ്റ 49

പുറത്തൂര്‍ 07

പുഴക്കാട്ടിരി 34

താനാളൂര്‍ 19

താനൂര്‍ 03

തലക്കാട് 15

തവനൂര്‍ 28

താഴേക്കോട് 31

തേഞ്ഞിപ്പലം 27

തെന്നല 21

തിരുനാവായ 30

തിരുവാലി 25

തൃക്കലങ്ങോട് 49

തൃപ്രങ്ങോട് 09

തുവ്വൂര്‍ 47

തിരൂര്‍ 10

തിരൂരങ്ങാടി 25

ഊര്‍ങ്ങാട്ടിരി 30

വളാഞ്ചേരി 19

വളവന്നൂര്‍ 16

വള്ളിക്കുന്ന് 44

വട്ടംകുളം 40

വാഴക്കാട് 46

വാഴയൂര്‍ 34

വഴിക്കടവ് 26

വെളിയങ്കോട് 04

വേങ്ങര 43

വെട്ടത്തൂര്‍ 15

വെട്ടം 12

വണ്ടൂര്‍ 41