29 March 2024 Friday

ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിച്ചിരുന്ന ബാങ്ക് ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു

ckmnews

ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിച്ചിരുന്ന ബാങ്ക് ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു


ചങ്ങരംകുളം:ചിയ്യാനൂരില്‍ താമസിച്ചിരുന്ന ബാങ്ക് ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു.എറവക്കാട് കൊള്ളനൂര്‍ സ്വദേശിയും ചങ്ങരംകുളം ചിയ്യാനൂരില്‍ താമസക്കാരനുമായ പാലക്കോട്ടില്‍ താമിയുടെ മകന്‍ രാമചന്ദ്രന്‍(49)ആണ് കോവിഡ് ചികിത്സയില്‍  ഇരിക്കെ മരിച്ചത്.പെരിങ്ങോട് കേരള കോപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനാണ്.രണ്ട് ദിവസം മുമ്പാണ് രാമചന്ദ്രന് കോവിഡ് സ്ഥിരീകരിച്ചത്.മാതാവ് വള്ളി.ചിയ്യാനൂര്‍ സ്വദേശിനിയായ പ്രസീദയാണ് ഭാര്യ.മകന്‍ അഖില്‍ ചന്ദ്ര.മൃതദേഹം സംസ്കരിച്ചു