19 April 2024 Friday

മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് നടപ്പിലാക്കുന്ന ജീവൻരക്ഷാ ചലഞ്ചിന് നാളെ തുടക്കമാകും

ckmnews

മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് നടപ്പിലാക്കുന്ന ജീവൻരക്ഷാ ചലഞ്ചിന് നാളെ തുടക്കമാകും


മാറഞ്ചേരി:മാറഞ്ചേരി യിലെ സാമൂഹിക സാംസ്കാരിക സാന്ത്വന പ്രവർത്തനങ്ങളിൽ സജീവമായ മാറഞ്ചേരി  ചാരിറ്റബിൾ ട്രസ്റ്റ് നടപ്പിലാക്കുന്ന ജീവൻരക്ഷാ ചലഞ്ചിന് നാളെ തുടക്കമാകും. സാന്ത്വന പ്രവർത്തനങ്ങൾക്കായി  നാല് ലക്ഷം രൂപയിലധികം വരുന്ന ജീവൻരക്ഷാ ഉപകരണങ്ങൾ ചലഞ്ചിന്റെ ഭാഗമായി സജ്ജമാക്കിയതായി മാറഞ്ചേരി ട്രസ്റ്റ് ഭാരവാഹികൾ മാറഞ്ചേരിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.സഫാരി ഗ്രൂപ്പ് എം ഡി മടപ്പാട്ട് അബൂബക്കർ നേതൃത്വം നൽകുന്ന മാറഞ്ചേരി ട്രസ്റ്റ് കാൻസർ കെയർ എന്ന പദ്ധതി അടുത്തുതന്നെ നടപ്പിൽ വരുമെന്നും  ഇവർ അറിയിച്ചു.പദ്ധതിയുടെ വിതരണോദ്ഘാടനം പെരുമ്പടപ്പ് സ്റ്റേഷൻ എസ്. എച്ച്. ഒ കേഴ്സൺ മാർക്കോസ് നിർവഹിക്കും.മാറഞ്ചേരി കമ്യൂണിറ്റി ഹെൽത്ത് സെൻറർലെ മെഡിക്കൽ ഓഫീസർ ഡോക്ടർ അരുൺ സോമനാഥ് മുഖ്യപ്രഭാഷണം നടത്തും. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഇ. സിന്ധു , മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീറ ഇളയിടത്ത് തുടങ്ങിയവർ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു പി. എം അബ്ദുൽ വഹാബ്, എം. ടി നജീബ്,പി.നൗഷാദ് ,അഷ്റഫ് പുച്ചാമം തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.