നന്നംമുക്ക് സിൽവർ സ്റ്റാർ ക്ലബ്ബിന്റെ കീഴിൽ വിദ്യാർത്ഥികളെ ആദരിച്ചു
നന്നംമുക്ക് സിൽവർ സ്റ്റാർ ക്ലബ്ബിന്റെ കീഴിൽ വിദ്യാർത്ഥികളെ ആദരിച്ചു
ചങ്ങരംകുളം:നന്നംമുക്ക് സിൽവർ സ്റ്റാർ ക്ലബ്ബിന്റെയും ,നെഹ്റു യുവകേന്ദ്ര &ചൈൽഡ് ലൈൻന്റെയും"ആഭിമുഖ്യത്തിൽ മരണ കയത്തിൽ വീണ യുവതിയെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയ വിദ്യാർത്ഥികൾ ആയ "മുഹമ്മദ് ഇർഫാൻ ,മുഹമ്മദ് ഹിശാം"എന്നിവരെ ആദരിച്ചു .മുഹമ്മദ് ഇർഫാന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങ്, ക്ലബ് ജിസിസി പ്രതിനിധി ഫസൽ ടി സ്വാഗതം പറഞ്ഞു.ക്ലബ് പ്രസിഡന്റ് വിഎം സിദ്ധീഖ് അധ്യക്ഷത വഹിച്ച ചടങ്ങ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് (differently abled)തിരഞ്ഞെടുക്കപ്പെട്ട അബ്ദുൽ കരീം പാവിട്ടപ്പുറം ഉത്ഘാടന കർമ്മം നിർവഹിച്ചു .ചടങ്ങിൽ ക്ലബ്ബിന്റെ ജിസിസി മുഖ്യ രക്ഷാധികാരി ബക്കർ ടിഎസ് , ബഷീർ എവിഎം മുസ്തഫ പിഎം,ക്ലബ് ട്രെഷറർ അർഷദ് കെഎ സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് റാഫി ,ജിസിസി പ്രതിനിധികളായ നജീബ് എഎച്ച്, ക്ലബ് യൂത്ത് വിങ് പ്രവർത്തകരായ ജാസി വി ജലീൽ ,സാലിഹ് ടിഎ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി .ക്ലബ് ജിസിസി പ്രതിനിധി യാക്കൂബ് പി നന്ദി രേഖപ്പെടുത്തി