29 March 2024 Friday

കാത്തിരിപ്പിന് വിരാമമാകുന്നു:തുറുവാണം പാലത്തിനു 32.74 കോടി രൂപയുടെ ഭരണാനുമതി

ckmnews

കാത്തിരിപ്പിന് വിരാമമാകുന്നു:തുറുവാണം പാലത്തിനു 32.74 കോടി രൂപയുടെ ഭരണാനുമതി


മാറഞ്ചേരി: ഏറെ നാളെത്തെ കാത്തിരിപ്പിന് വിരാമമാവുന്നു.തുറുവാണം ദ്വീപ് നിവാസികളുടെ  യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.തുറുവാണം പാലത്തിനു 32.74 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.ഒരു ഘട്ടത്തിൽ 

റോഡുയർത്തി ഗതാഗതം സുഗമമാക്കുന്ന പദ്ധതി യുടെ പണി നടന്നുകൊണ്ടിരിക്കെ റോഡ് ഒന്നാകെ താഴ്ന്നു പോയതിനാൽ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടിവരികയായിരുന്നു. തുടർന്ന് ഏക ആശ്രയം പാലം പണി മാത്രം എന്നതായി. അടുത്ത ബജറ്റിൽ അന്നത്തെ എംഎല്‍എ സ്‌പീക്കറുടെ ഇടപെടലിൽ 2020 ഇൽ 8 കോടി അനുവദിച്ചു.DPR തയ്യാറാക്കാനുള്ള മണ്ണ് പരിശോധനയിൽ നിലവിലുള്ള റോഡ് ദുർബലമായ പാടത്തു കൂടിയായതിനാൽ ഇരു കര കളെയും  ബന്ധിപ്പിക്കുന്ന മുഴുവൻ നീളത്തിലും പാലം വേണമെന്ന വിദഗ്ധ പഠനറിപ്പോർട്ട് .അതുപ്രകാരം DPR തുക 32.74 കോടിയായി ഉയർന്നു. 

ഇപ്പോഴത്തെ എംഎല്‍എ യുടെ ഇടപെടലിൽ ഒരുജനതയുടെ യാത്രാക്ലേശത്തിനു മുന്നിൽ വലിയ തുകയുടെ ലാഭനഷ്ടം നോക്കാതെ സർക്കാർ മുഴുവൻ തുകയും അനുവദിച്ചു ഉത്തരവായി. ഇനി സാങ്കേതികാനുമതി വാങ്ങി പദ്ധതി ടെൻഡർ ചെയ്യാവുന്നതാണ്.അങ്ങിനെ ആളം പാലത്തിനും ,ഒളമ്പകടവ് പാലത്തിനും ഒപ്പം തുറുവാണം പാലവും യാഥാർഥ്യമാവുന്നു.ഒപ്പം ഒരു ജനതയുടെ യാത്രാക്ലേശം പരിഹരിക്കാൻ പൊന്നാനിയിൽ ഒരു പദ്ധതി കൂടി.