18 April 2024 Thursday

ചാലിശ്ശേരി എട്ടു നോമ്പ് പെരുന്നാൾ ബുധനാഴ്ച തുടക്കമാവും

ckmnews

ചാലിശ്ശേരി 

എട്ടു നോമ്പ് പെരുന്നാൾ ബുധനാഴ്ച തുടക്കമാവും


ചങ്ങരംകുളം:ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിൻ്റെ  എട്ടുനോമ്പ് പെരുന്നാൾ ബുധനാഴ്ച തുടക്കമാവും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സെപ്തംബർ ഒന്ന് മുതൽ എട്ടു ദിവസങ്ങളിലായി     എട്ടുനോമ്പാചരണം നടക്കുക.സെപത് ബർ ഒന്നിന്  ഫാ.ജെക്കബ് കോർ -എപ്പിസ്കോപ്പ വിശുദ്ധ കുർബ്ബാന അർപ്പിക്കും. സന്ധ്യ നമസ്ക്കാരത്തിനു ശേഷം ആറ് ദിവസങ്ങളിലായി നടക്കുന്ന 39മത്  എട്ടു നോമ്പ് സുവിശേഷയോഗത്തിൽ പ്രശസ്തരായ വൈദീകർ   വചന സന്ദേശം നൽകും.എല്ലാ ദിവസവും  വിശുദ്ധ കുർബ്ബാന , മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന ,സന്ധ്യാനമസ്ക്കാരം,സുവിശേഷയോഗം  എന്നിവ നടക്കും.അഞ്ചിന് രാവിലെ ഡോ മാണി രാജൻ കോർ. എപ്പിസ്കോപ്പ വിശുദ്ധ കുർബ്ബാനക്ക് കാർമ്മികത്വം വഹിക്കും  തുടർന്ന് അനുസ്മരണ സമ്മേളനം ഉണ്ടാവും.ഏഴാം തിയ്യതി വൈകീട്ട് ഭക്തിനിർഭരമായ എട്ടു നോമ്പ് റാസ ,ദൈവമാതാവിൻ്റെ അംശവസ്ത്രം വിശുദ്ധ സൂനോറെ വണക്കം എന്നിവ നടക്കും.പെരുന്നാൾ സമാപന ദിവസം എട്ടിന് രാവിലെ വിശുദ്ധ കുർബ്ബാനക്ക്  കുരിയാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും.എട്ടുനോമ്പ് പെരുന്നാളിന് മുന്നോടിയായി  യാക്കോബായ സുറിയാനി സഭ  തൃശൂർ ഭദ്രാസനാധിപൻ ഡോ.കുരിയാക്കോസ് മോർ ക്ലീമിസ് മെത്രാപ്പോലീത്ത  കൊടിയേറ്റം നടത്തി. വികാരി ഫാ.ജെക്കബ് കക്കാട്ടിൽ , ട്രസ്റ്റി ജിജോ ജെക്കബ് ,സെക്രട്ടറി കെ.സി.വർഗ്ഗീസ് , മാനേജിംഗ് കമ്മറ്റി അംഗങ്ങൾ ,ഭക്ത സംഘടനകൾ എന്നിവർ നേതൃത്വം നൽകി.