20 April 2024 Saturday

ബൈക്കിലെത്തി സ്വര്‍ണ്ണ കവര്‍ച്ച:രണ്ട് പേര്‍കൂടി പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍

ckmnews

ബൈക്കിലെത്തി സ്വര്‍ണ്ണ കവര്‍ച്ച:രണ്ട് പേര്‍കൂടി പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍


ചങ്ങരംകുളം:ബൈക്കിലെത്തി സ്വര്‍ണ്ണം കവരുന്ന സംഘത്തിലെ സഹായികളായ രണ്ട് പേരെ കൂടി പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു.സ്നാച്ചിങ് കേസില്‍ നേരത്തെ അറസ്റ്റിലായ മാവേലിക്കര സ്വദേശി ഉണ്ണികൃഷ്ണൻ,കാവനാട് ശശി എന്നിവർ ബൈക്കിലെത്തി പൊട്ടിച്ചെടുത്ത മാലകൾ വിൽക്കാനായി ഏൽപ്പിച്ചിരുന്ന കുട്ടനാട് കാവാലം സ്വദേശി ചെങ്കലത്തില്‍ ദീപക്(49)ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശി ആചാരി രാജ്ഭവന്‍ ബൈജു (49) എന്നിവരെയാണ് പെരുമ്പടപ്പ് സിഐ കെഴ്സണ്‍ മാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്യേഷണ സംഘം പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.സംസ്ഥാനത്ത് ഉടനീളം 100 ഓളം കേസുകളില്‍ പ്രതിയായ സ്വര്‍ണ്ണ മോഷണ സംഘത്തിലെ  പ്രധാന പ്രതികളായ ശശിയും ഉണ്ണിയും കഴിഞ്ഞ ആഴ്ചയാണ് പോലീസിന്റെ വലയിലായത്.