28 March 2024 Thursday

സംസ്ഥാനത്ത് കോവിഡ് മരണം ഉയർന്നേക്കും ; തൃശ്ശൂർ സ്വദേശിനിയായ വൃദ്ധ അത്യാസന്ന നിലയിൽ

ckmnews

സംസ്ഥാനത്ത് കോവിഡ് മരണം വീണ്ടും ഉയരാന്‍ സാധ്യത. തൃശ്ശൂ‍ര്‍ സ്വദേശിനിയായ വൃദ്ധ അത്യാസന്ന നിലയില്‍ തുടരുന്നു. മുംബൈയില്‍ നിന്നുമെത്തിയ ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൃദ്ധക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത യാത്രക്കാരെ മുഴുവന്‍ ക്വാറന്റൈന്‍ ചെയ്തു. വിദഗ്ധ പരിശോധനയില്‍ ഇവര്‍ക്ക് പ്രമേഹം മൂര്‍ച്ഛിച്ചത് മൂലമുള്ള ഡയബെറ്റിക് കീറ്റോ അസിഡോസിസ് ഉള്ളതായും, ന്യൂമോണിയ ബാധിച്ചിട്ടുള്ളതായും കണ്ടെത്തി ഇവരുടെ വൃക്കകളുടെയും, ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തില്‍ സാരമായ പ്രശ്നങ്ങളുള്ളതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരു ജീവന്‍ കൂടി നഷ്ടമായി.