29 March 2024 Friday

ചങ്ങരംകുളത്ത് നിർത്തിയിട്ട കാറിനു മുകളിൽ തെങ്ങു വീണു യുവാവ് തലനാരിഴക്ക് രക്ഷപ്പെട്ടു

ckmnews

ചങ്ങരംകുളത്ത് നിർത്തിയിട്ട കാറിനു മുകളിൽ തെങ്ങു വീണു   യുവാവ് തലനാരിഴക്ക് രക്ഷപ്പെട്ടു


ചങ്ങരംകുളം:നിർത്തിയിട്ട കാറിന് മുകളിൽ തെങ്ങ് കടപുഴകി വീണ് യുവാവ് തലനാരിഴക്ക് രക്ഷപ്പെട്ടു.ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ചങ്ങരംകുളം മദര്‍ ഹോസ്പിറ്റലിന്  സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് സംഭവം.എടപ്പാള്‍ മൂതൂർ സ്വദേശിയായ ശരത് ആണ് അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്.ചങ്ങരംകുളത്തെ ഭാര്യവീട്ടില്‍ എത്തിയ ശരത്ത് വീടിന്റെ മുന്‍വശത്ത് പറമ്പില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ഉടനെ തെങ്ങ് കടപുഴകി കാറില്‍ വീഴുകയായിരുന്നു.കാറിന്റെ മുകള്‍ വശവും ചില്ലുകളും അടക്കം ഭാഗികമായി തകര്‍ന്നു.കനത്ത കാറ്റും മഴയുമാണ് അപകടം ഉണ്ടാക്കിയത്.