23 April 2024 Tuesday

അപകടം പതിവായ സെമിഹംമ്പിന് മുന്നില്‍ ശ്രദ്ധക്ഷണിക്കൽ സമരം നടത്തി

ckmnews

അപകടം പതിവായ സെമിഹംമ്പിന് മുന്നില്‍ ശ്രദ്ധക്ഷണിക്കൽ സമരം നടത്തി


ചങ്ങരംകുളം:അപകടം പതിവായ വളയംകുളം എം.വി.എം ഹൈസ്ക്കൂളിന് മുൻ വശത്തുള്ള ഹംമ്പിൽ

അപകട മുന്നറിയിപ്പ് ബോർഡുകളും ചുവപ്പ് ലൈറ്റ് സംവിധാനവും തെരുവ് വിളക്കും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർപാർട്ടി യൂനിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി.ദീർഘദൂര ബസ്സുകളും,യാത്രക്കാരും രാത്രികാലങ്ങളിൽ അപകട നിവാരണ സംവിധാനമില്ലാത്തതിനാൽ  അപകടത്തിൽ പെടുകകയാണ്.അപകടങ്ങളെ തുടർന്ന് നിരവധി വാഹനങ്ങൾക്ക് കേട് പറ്റുകയും ആമ്പുലൻസിൽ കൊണ്ടുപോകുന്ന രോഗികൾക്ക് രോഗം ഗുരുതരമാകുന്നതും പതിവാണ്.അപകടങ്ങളിൽ മരണവും സംഭവിച്ചിട്ടുണ്ട്.നാട്ടുകാരായ സന്നദ്ധ പ്രവർത്തകർ ദിനേന എന്നോണം അപകട ശുശ്രൂഷ ചെയ്യേണ്ട അവസ്ഥയിലാണ്.എന്നാൽ അപകടാവസ്ഥ പരിഹരിക്കേണ്ട റോഡ് സുരക്ഷാ വിഭാഗം നിത്യ മൗനത്തിലാണ്.എത്രയും വേഗത്തിൽ അധികൃതരുടെ ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാവണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.സമരത്തിന് അബ്ദുട്ടി വളയംകുളം,കുഞ്ഞിമോൻ ചിയ്യാനൂർ, ഇ.വി മുഹമ്മദ് കുട്ടി എന്നിവർ നേതൃത്വം നൽകി.