19 April 2024 Friday

നാളെ ശ്രീകൃഷ്ണ ജയന്തി:ആഘോഷങ്ങൾ വീടുകളിലും ക്ഷേത്രങ്ങളിലും ഒതുങ്ങും

ckmnews

നാളെ ശ്രീകൃഷ്ണ ജയന്തി:ആഘോഷങ്ങൾ വീടുകളിലും ക്ഷേത്രങ്ങളിലും ഒതുങ്ങും


എടപ്പാൾ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ ഇത്തവണയും വീടുകളിലും ക്ഷേത്രങ്ങളിലുമായി ഒതുങ്ങും.ഘോഷയാത്രകൾ ഒഴിവാക്കി വീടുകളിൽ ഉണ്ണികണ്ണൻ മാരെയും രാധികമാരെയും ഒരുക്കിയും മധുരം വിതരണം ചെയ്തുമാണ് ആഘോഷിക്കുക.

 ശ്രീകൃഷ്ണ ജന്മാഷ്ടമി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വീടുകളിൽ ആഘോഷിക്കാനാണ്  ബാലഗോകുലങ്ങളുടെയും തീരുമാനം. എടപ്പാൾ വെങ്ങിനിക്കര കൊടലിൽ വിഷ്ണു ക്ഷേത്രത്തിൽ ശ്രീകൃഷ്ണജന്മാഷ്ടമി ആഘോഷം കോവിഡ് മാനദണ്ഡം പാലിച്ച് ചടങ്ങുകൾ മാത്രം നടക്കും

ക്ഷേത്രത്തിൽ പുതിയ തന്ത്രിയായി കീഴ് മുണ്ടയൂർ നീലകണ്ഠൻ തിരുമേനി സ്ഥാനമേൽക്കും

തന്ത്രി പൂജ, നിത്യനിദാന പൂജകൾ. നാമ പ്രദക്ഷിണം. വിശേഷാൽ നിറമാല എന്നിവ നടക്കും

ക്ഷേത്രം മേൽശാന്തി ശ്രീജിത്ത് നമ്പൂതിരി .പത്മനാഭൻ നമ്പൂതിരി  കൃഷ്ൻ നമ്പൂതിരി. ഉണ്ണികൃഷ്ണൻ നമ്പൂതിരി ' എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.