29 March 2024 Friday

എം എസ് എം (മർകസുദ്ദഅ്‌വ) ചങ്ങരംകുളം മണ്ഡലം ഇർഫാനെയും,ഹിഷാമിനെയും അനുമോദിച്ചു

ckmnews

എം എസ് എം (മർകസുദ്ദഅ്‌വ) ചങ്ങരംകുളം മണ്ഡലം ഇർഫാനെയും,ഹിഷാമിനെയും അനുമോദിച്ചു


ചങ്ങരംകുളം:കിണറ്റിൽ കാൽ വഴുതിവീണ യുവതിയെ രക്ഷിച്ച കുരുന്നുകളെ എം എസ് എം(മർകസുദ്ദഅ്‌വ)  ചങ്ങരംകുളം മണ്ഡലം അനുമോദിച്ചു.മാങ്കുളം സ്വദേശി കൈതവളപ്പിൽ കമറുദ്ധീൻ,ഷാനി ദമ്പതികളുടെ മകൻ ആറാം ക്ലാസ് വിദ്യാർത്ഥിയായ  മുഹമ്മദ് ഇർഫാനും ,ഉങ്ങുതറക്കൽ ഹമീദ്,ആമിനക്കുട്ടി ദമ്പതികളുടെ മകൻ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ മുഹമ്മദ് ഹിശാമുമാണ്‌ സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ചത്‌.ആദരവു ചടങ്ങിൽ മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.