06 December 2022 Tuesday

ഈഴുവത്തിരുത്തി ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റി അന്ജുവിനെ ആദരിച്ചു

ckmnews

ഈഴുവത്തിരുത്തി ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റി അന്ജുവിനെ ആദരിച്ചു


പൊന്നാനി: സംസ്ഥാന സ്ക്കൂൾ കലോൽസവത്തിലുംജില്ലാ തലത്തിലും ഒപ്പനക്കും ,കർണ്ണാടിക്ക് മ്യൂസിക്കിലും,മാപ്പിളപ്പാട്ടിലും ,ലളിത ഗാന മൽസരത്തിലും നിരവധി സമ്മാനങ്ങൾ നേടിയ കെ.പി.അൻജുവിനെ പൊന്നാനി ഈഴുവത്തിരുത്തി ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.ഡി.സി.സി  ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് പൊന്നാനി ഉപഹാരം നൽകി. റഹീം കടവനാട് അദ്ധ്യക്ഷത വഹിച്ചു.

മാപ്പിളപ്പാട്ടിന് മോയിൻ കുട്ടി വൈദ്യർ സ്മാരക പുരസ്ക്കാരവും ജില്ലയിലെ വിവിധ മൽസരങ്ങളിലും നാട്ടിലെ നിരവധി സംഘടനകളുടെ മത്സരങ്ങളിലും സമ്മാനം നേടിയ നാട്ടിലെ പാട്ട് കാരിയായ അൻജു എം.ഐ.ഗേൾസ്  ഹയർ സെക്കൻണ്ടറി സ്ക്കൂളിൽ നിന്ന് പ്ലസ് ടു പാസ്സായി.കെ.പി.വേലായുധൻ ന്റെയും പി.കെ.ശ്രീലതയുടെയും മകളാണ്.കെ.പി.ജമാലുദ്ധീൻ, എം.മുസ്തഫ, ജെ.പി.വിനീത് എന്നിവർ സംബന്ധിച്ചു.

ckmnews