24 April 2024 Wednesday

എസ്എസ്എല്‍സി പ്ളസ്ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews

എസ്എസ്എല്‍സി പ്ളസ്ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


ചങ്ങരംകുളം:എസ്എസ്എല്‍സി പ്ളസ്ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പാവിട്ടപ്പുറം ശാഖ മുസ്ലിംലീഗ് യൂത്ത്ലീഗ് എംഎസ്എഫ് കമ്മിറ്റി ആദരിച്ചു. ചടങ്ങിൽ  മലപ്പുറം ജില്ല മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ കൊക്കൂർ ജേതാക്കൾക്കുള്ള അവാർഡ് വിതരണം നിർവ്വഹിച്ചു.കോവിഡ് പ്രോട്ടോകോൾ പ്രകാരം കുറച്ച് വിദ്യാർത്ഥികളെ മാത്രം പങ്കെടുപ്പിക്കുകയും മറ്റുള്ളവരുടെ വീടുകളിൽ കമ്മിറ്റി അംഗങ്ങൾ നേരിട്ട് എത്തി ഉപഹാരം നല്‍കുകയുമാണ് ചെയ്തത്.ചടങ്ങിൽ പാവിട്ടപ്പുറം ശാഖ മുസ്‌ലിം ലീഗ്  കമ്മിറ്റി സെക്രട്ടറി മുഹമ്മദാലി അധ്യക്ഷത വഹിച്ചു.അഷ്‌റഫ്‌ കൊക്കൂർ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ സുബൈർ സിന്ദഗി സംസാരിച്ചു.അജ്മൽ പാവിട്ടപ്പുറം നന്ദി പറഞ്ഞു.