25 April 2024 Thursday

തൃശ്ശൂർ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ കടവല്ലൂർ സ്വദേശിനിയായ ഗർഭിണിയും

ckmnews


തൃശ്ശൂർ:ആദ്യ കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചതിനു ശേഷം തൃശ്ശൂർ ജില്ലയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ രോഗസ്ഥിരീകരണമുണ്ടായ ദിവസമാണ് വ്യാഴാഴ്ച. എഴ് പുതിയ പോസിറ്റീവ് കേസുകളാണ് ജില്ലയിൽ സ്ഥിരീകരിച്ചത്.അബുദാബിയിൽ നിന്നെത്തിയ 4 പേർക്കും ദോഹയിൽ നിന്ന് തിരിച്ചെത്തിയ ഒരാൾക്കും മുബൈയിൽ നിന്നും ബംഗലുരുവിൽ നിന്നും തിരിച്ചെത്തിയ ഓരോരുത്തർക്കുമാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. 5 പുരുഷൻമാരും 2 സ്ത്രീകളും ഇതിലുൾപ്പെടുന്നു. അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (52), കടവല്ലൂർ സ്വദേശിനിയായ യുവതി (21)വേലൂപ്പാടം സ്വദേശിനി (55), പുതുക്കാട് സ്വദേശി (34), വരാക്കര സ്വദേശി (42) എന്നിവർക്കും ദോഹയിൽ നിന്ന് തിരിച്ചെത്തിയ അന്നമനട സ്വദേശിക്കും (26) രോഗം സ്ഥിരീകരിച്ചു. മുബൈയിൽ നിന്ന് തിരിച്ചെത്തിയ കോലഴി സ്വദേശി (57), ബംഗലുരുവിൽ നിന്ന് തിരിച്ചെത്തിയ  എന്നിവരും രോഗം സ്ഥിരീകരിച്ചരിൽ ഉൾപ്പെടുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 10668 പേരും ആശുപത്രികളിൽ 55 പേരും ഉൾപ്പെടെ ആകെ 10723 പേരാണ് നിരീക്ഷണത്തിലുളളത്. വ്യാഴാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേരെ ഡിസ്ചാർജ്ജ് ചെയ്തു.

വ്യാഴാഴ്ച (മെയ് 28) അയച്ച 147 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 2242 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 1999 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 243 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 635 ആളുകളുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.