29 March 2024 Friday

വികെഎം കളരികളിലെ എസ്.എസ് എൽ സി പ്ലസ് ടുവിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews


ചങ്ങരംകുളം:വി. കെ എം കളരികളിലെ എസ്.എസ് എൽ സി, പ്ലസ് ടുവിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ശ്രീ ശാസ്താ സ്കൂളിൽ വെച്ച് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.ശ്രീദേവിയുടെ പ്രാർത്ഥനക്ക് ശേഷം അനീഷ് വി.കെ.എം സ്വാഗതം പറഞ്ഞു.

മാനസികവും ശാരീരികവുമായ വളർച്ചക്കും ജീവിത ശൈലീ രോഗങ്ങൾ വരാതിരിക്കാനും കളരി അഭ്യാസം പ്രധാന ഘടകമാണെന്ന് മോനു ഗുരുക്കൾ എന്ന ഷൺമുഖൻ മാഷ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ശ്രീ ശാസ്താ സ്കൂൾ സെക്രട്ടറി കണ്ണൻ പന്താവൂർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി.ശാസ്താ സ്കൂൾ പ്രിൻസിപ്പാൾ വി.വി ബാബു അദ്ധ്യക്ഷത വഹിച്ചു.

കോഴിക്കോട് വി.കെ എം കളരിയിലെ എൻ.നന്ദകിഷോർ അനുഗ്രഹ പ്രഭാഷണം നടത്തി.കാടഞ്ചേരി വി കെ.എം കളിയിലെ ശശികുമാർ,എൻ.അനിരുദ്ധൻ എന്നിവർ പ്രസംഗിച്ചു.

അഞ്ജലി, ഗൗരി ഉണ്ണി, സനുഷ, അനന്തു  എൻ കിഷോർ, അദ്വൈത്  എൻ അനിരുദ്ധ് എന്നിവരേയും പാഴ്‌വസ്തുക്കളിൽ നിന്നും വാഹനങ്ങൾ നിർമ്മിച്ച വി.കെ.എം കളരിയിലെ ശ്രീരാഗ് ചന്ദ്രനേയും ചടങ്ങിൽ അനുമോദിച്ചു.ചടങ്ങിൽ വി.കെ എം കളരി കാടഞ്ചേരിയും ഉപഹാരങ്ങൾ നൽകി