20 April 2024 Saturday

എടപ്പാളിലെ വ്യാപാര മേഖല പൂര്‍ണ്ണമായും ഓൺലൈൻ ആവുന്നു

ckmnews

എടപ്പാളിലെ വ്യാപാര മേഖല പൂര്‍ണ്ണമായും ഓൺലൈൻ ആവുന്നു


എടപ്പാള്‍:ഓൺലൈൻ ഷോപ്പിങ് വ്യാപിപ്പിക്കാൻ വ്യാപാരികൾ വിശദീകരണയോഗം ചേർന്നു.ഓൺലൈൻ ഷോപ്പിങ് എല്ലാ വ്യാപാരസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയുമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആണ് പുതിയ ഓൺലൈൻ അപ്ലിക്കേഷൻ രൂപപ്പെടുത്തി തെയ്യാറെടുക്കുന്നത്.

'ലോക്കൽഷോപ്പി' എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി.നിലവിലുള്ള കച്ചവടരീതി നിലനിർത്തി വിപുലമായ ഓൺലൈൻ രംഗത്തേക്കു കടക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ  അറിയിച്ചു. തൃശൂർ ആസ്ഥാനമായ പ്രവർത്തിക്കുന്ന ലോക്കൽ ഷോപ്പി ഡയറക്ടർ ബൈജു വൈദ്യക്കാരൻ

ക്ലാസ് എടുത്തു.യൂണിറ്റ് പ്രസി:ഇ പ്രകാശ്,അദ്ധ്യക്ഷത വഹിച്ചു,യൂണിറ്റ് സെക്രട്ടറി എം ശങ്കരനാരായണൻ സ്വാഗതം പറഞ്ഞു.നേതാക്കളായ ഫിറ്റ്‌വെൽ ഹസ്സൻ,യൂത്ത് വിങ് പ്രസിഡന്റ് ടി എം ബൈനേഷ്,ഷൌക്കത്ത്,സെക്രട്ടറി മൊഹ്‌സിൻ വെറൈറ്റി, സുഹൈബ് നാസ്,ഫക്രുദീൻ, റഷീദ് സിറ്റി ലൈറ്റ്,മുബാറക് ബ്യൂട്ടി, ഹംസ ചോയ്സ് എന്നിവർ കൂടാതെ യൂണിറ്റ് ഭാരവാഹികൾ എക്സിക്യൂട്ടീവ് അംഗങ്ങൾ, യൂണിറ്റിലെ തിരഞ്ഞെടുത്ത അംഗങ്ങൾ തുടങ്ങിയവര്‍  പങ്കെടുത്ത യോഗത്തിൽ പദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു.ഓർഡർ കിട്ടി ഒന്നരമണിക്കൂറിനകം ഉത്പന്നങ്ങൾ ഉപഭോക്താവിനെത്തിക്കും. 15 കിലോമീറ്റർ ചുറ്റളവിലാകും പ്രവർത്തനം.ആദ്യഘട്ടത്തിൽ മെഡിക്കൽസ്റ്റോറൊഴികെ മറ്റു സ്ഥാപനങ്ങൾക്ക് ഓൺലൈൻ വ്യാപാരത്തിനുള്ള സൗകര്യമൊരുക്കും. ഓൺലൈൻ കുത്തക കമ്പനികളുടെ കടന്നുകയറ്റത്തിൽനിന്ന് ചെറുകിട, ഇടത്തരം വ്യാപാരികളെ സംരക്ഷിക്കുകയാണു ലക്ഷ്യം.പരമ്പരാഗത മേഖലയിലുള്ളവർക്ക് വ്യാപാരം നിലനിർത്താൻ ഈ സംവിധാനം സഹായിക്കും. ഒരു മാസത്തിനകം കേരളം മുഴുവൻ വ്യാപിപ്പിക്കുമെന്നും യോഗത്തിൽ പറഞ്ഞു.