19 April 2024 Friday

മലപ്പുറം ജില്ലയില്‍ ഇന്ന് 4,032 പേര്‍ക്ക് കോവിഡ്

ckmnews

മലപ്പുറം ജില്ലയില്‍ ഇന്ന് 4,032 പേര്‍ക്ക് കോവിഡ് 


മലപ്പുറം ജില്ലയില്‍ ഒരിടവേളക്ക് ശേഷം പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 4,000 കടന്നു. 23.59 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ വെള്ളിയാഴ്ച (ഓഗസ്റ്റ് 27) 4,032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3,926 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 37 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 68 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്