19 April 2024 Friday

ബാങ്കിൽ മുക്കുപണ്ടം വച്ച് പണം തട്ടിപ്പ്:ചങ്ങരംകുളം കോക്കൂര്‍ സ്വദേശി അറസ്റ്റില്‍

ckmnews

ബാങ്കിൽ മുക്കുപണ്ടം വച്ച് പണം തട്ടിപ്പ്:ചങ്ങരംകുളം കോക്കൂര്‍ സ്വദേശി അറസ്റ്റില്‍


ചങ്ങരംകുളം:മുക്കുപണ്ടം പണയം വച്ച്‌ പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ.ചങ്ങരംകുളം കോക്കൂർ സ്വദേശി വൈക്കത്ത് വളപ്പിൽ അബൂബക്കറാണ് പിടിയിലായത്.കഴിഞ്ഞ ജനുവരിയിലാണ് ചങ്ങരംകുളത്തെ കാത്തലിക് സിറിയൻ ബാങ്കിലാണ് അബൂബക്കര്‍ 138 ഗ്രാം സ്വർണം പണയം വച്ചത്.ബാങ്കിൽ നടന്ന ഓഡിറ്റിങ്ങിലാണ് ബാങ്ക് അധികൃതർ ഇയാൾ  പണയം വച്ച ഉരുപ്പടിയിൽ മുക്ക് പണ്ടവും ഉണ്ടെന്നു തിരിച്ചറിയുന്നത്.തുടർന്ന് ചങ്ങരംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജറാക്കി.