29 March 2024 Friday

ഇന്ദിരാജി നരണിപ്പുഴ ഓണാഘോഷം:ഫോട്ടോ കോണ്ടെസ്റ്റിൽ ലക്ഷ്മി ജകേഷ് വിജയിയായി

ckmnews

ഇന്ദിരാജി നരണിപ്പുഴ ഓണാഘോഷം:ഫോട്ടോ കോണ്ടെസ്റ്റിൽ ലക്ഷ്മി ജകേഷ് വിജയിയായി


ചങ്ങരംകുളം:ഇന്ദിരാജി ആർട്സ്, സ്പോർട്സ് & വെൽഫെയർ സൊസൈറ്റി നരണിപ്പുഴയുടെ നേതൃത്വത്തിൽ ഓണാഘോഷം 2021 ന്റെ ഭാഗമായി നടന്ന ഓൺലൈൻ ഫോട്ടോ കോണ്ടെസ്റ്റിൽ ലക്ഷ്മി ജകേഷ് ഒന്നാം സ്ഥാനം നേടി 85 ഓളം മത്സരാർത്ഥികളുടെ ഫോട്ടോകൾ പ്രദർശിപ്പിച്ച മത്സരത്തിൽ ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ലൈക്കുകൾ കൂട്ടി 966 ലൈക്ക് നേടിയാണ് ലക്ഷ്മി ഒന്നാം സ്ഥാനം നേടിയത് 559 ലൈക്കുകളോടെ ഫാത്തിമ ഹാനിയ രണ്ടാം സ്ഥാനവും 524 ലൈക്കുകളോടെ നസ്മിൽ മൂന്നാം സ്ഥാനവും നേടി