23 April 2024 Tuesday

മലബാർ സ്വാതന്ത്ര്യ സമര നായകരെ കേന്ദ്രസർക്കാർ വെട്ടിമാറ്റുന്നതിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു

ckmnews

മലബാർ സ്വാതന്ത്ര്യ സമര നായകരെ കേന്ദ്രസർക്കാർ വെട്ടിമാറ്റുന്നതിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു


ചങ്ങരംകുളം:ഇന്ത്യൻ സ്വതന്ത്ര്യ സമര പോരാട്ടത്തിൽ വൈദേശികരോട് പൊരുതി ധീര രക്തസാക്ഷികളായ മലാബാർ സ്വതന്ത്ര്യ സമര നായകരുടെ പേരുകൾ സ്വതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും വെട്ടിമാറ്റിയ സർക്കാര്‍ നടപടിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രധിഷേധ സമരം  ആലംകോട് പഞ്ചായത്തിലെ പള്ളിക്കുന്ന് ,കോലിക്കര,എറവറാംകുന്ന്,മാങ്കുളം ,പെരുമുക്ക് ,പന്താവൂർ ,കോക്കൂർ സിഎച്ച്-നഗർ ,കോക്കൂർ പോസ്റ്റോഫീസ് ,കിഴിക്കര എന്നീ യുണിറ്റുകളിൽ നടത്തി. മലബാർ സ്വാതന്ത്ര്യ സമര നായകരുടെ പോരാളി പട്ടിക സ്ഥാപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത് .വിവിധ യൂണിറ്റുകളിൽ എംകെ അൻവർ ,അഹമ്മദുണ്ണി കാളാച്ചാൽ,ജഫീർ പള്ളിക്കുന്ന്, കെവിഎം ബഷീർപന്താവൂർ ,റാഷിദ് കോക്കൂർ  ,അക്ബർ അരുവായിൽ ,അഫ്സൽ കിഴിക്കര,റാഷിദ് പിവി,ഇന്താസ് കോലിക്കര,കെവി,മുഹമ്മദ് മൗലവി, ഹസ്സൻ മാസ്റ്റർ ,നൂറുദ്ധീൻ എന്‍,അബ്ദുള്ളകുട്ടി ,അബു ,നിസാർ കോലിക്കര,ഫാദിഹ് കെബി,മുബഷിർ പി,ആഷിക് കെ,ഷാനിർ കെവി,മൊഇദീൻകുട്ടി ,സാദിഖ് ൻവി ,സിപി നാസർ തുടങ്ങിയവർ നേതൃത്വം നൽകി