19 April 2024 Friday

പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചു

ckmnews

പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചു


എടപ്പാൾ: കൊവിഡ് വ്യാപനത്തിനിടെ പൊതു ആസ്തി വിറ്റഴിക്കൽ തീവ്രമാക്കിയ കേന്ദ്ര സർക്കാർ ദേശീയ പാതകൾ, റെയിൽവേ,വീമാനത്താവളങ്ങൾ,തുറമുഖങ്ങൾ, വൈദ്യുതി നിലയങ്ങൾ തുടങ്ങിയ രാജ്യത്തെ 6 ലക്ഷം കോടിയുടെ പൊതു ആസ്തി വിൽപ്പനക്കെതിരെയും കേന്ദ്ര സർക്കാറിൻ്റെ രാജ്യ ദ്രോഹ നടപടികെതിരെയും സിഐടിയു കാലടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ടനകം പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.സിഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് ഇ വി മോഹനൻ്റെ അദ്ധ്യക്ഷതയിൽ സി ഐ ടി യു സംസ്ഥാന സമിതി അംഗം ടിവി വിജയലക്ഷ്മി ടീച്ചർ ഉദ്ഘാടനം ചെയ്തു.കെഎസ്ഇബി മർക്കേഴ്സ് അസോസിയേഷൻ സിഐടിയു ഡിവിഷൻ സെക്രട്ടറി എ സുനിൽ അഭിവാദ്യം ചെയ്തു.കെ അപ്പു സ്വാഗതവും കെപി ബാലൻ നന്ദിയും പറഞ്ഞു